Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പതിനഞ്ച് ദിവസം പ്രായമായ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനം തടഞ്ഞു; വരാപ്പുഴയിലെ ഹർത്താൽ അനുകൂലികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ; കേസ് രജിസ്റ്റർ ചെയ്തത് ജസ്റ്റീസ് പി.കെ. ഹനീഫയുടെ നിർദ്ദേശ പ്രകാരം

പതിനഞ്ച് ദിവസം പ്രായമായ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനം തടഞ്ഞു; വരാപ്പുഴയിലെ ഹർത്താൽ അനുകൂലികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ; കേസ് രജിസ്റ്റർ ചെയ്തത് ജസ്റ്റീസ് പി.കെ. ഹനീഫയുടെ നിർദ്ദേശ പ്രകാരം

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശ്ശേരി: വരാപ്പുഴയിൽ ഹർത്താലിനിടെ യുവാവിന് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് പി.കെ.ഹനീഫയുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്‌ച്ച പറവൂർ നിയോജക മണ്ഡലത്തിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെയാണ് കുന്നുകര വയൽകര സ്വദേശി അയ്യരുകുഴി വീട്ടിൽ മുഹമ്മദ് ഷാഫിക്ക് മർദ്ദനമേറ്റത്.

തന്റെ കാറിൽ പതിനഞ്ച് ദിവസം മാത്രം പ്രായമായ കൂട്ടുകാരന്റെ കുട്ടിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി വരാപ്പുഴയിൽ വച്ച് ഹർത്താനലുകൂലികൾ കാർ തടയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അനുവദിക്കണമെന്ന് മുഹമ്മദ് ഷാഫി അഭ്യർത്ഥിച്ചു. പൊലീസും ചില ബിജെപി നേതാക്കളും ഇത് അനുവദിക്കാൻ തയ്യാറായെങ്കിലും മറ്റൊരു സംഘം വീണ്ടും തടയുകയായിരുന്നു. ഇതേതുടർന്ന് കാറിന് പുറത്തിറങ്ങിയ ഷാഫി കുഞ്ഞിന് അടിയന്തിര ചികിൽസ ലഭ്യമാക്കണമെന്ന കാര്യം ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബിജെപി പ്രവർത്തകർ ഇയാളെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

പൊലീസിന്റെയും മാധ്യമ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ഉണ്ടായ സംഭവം മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.എന്നാൽ സംഭവം നടന്ന് ഒരാഴ്‌ച്ച പിന്നിട്ടിട്ടും ഹർത്താലിന്റെ മറവിൽ നടന്ന ആക്രമണത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാർ ജസ്റ്റിസ് പി.കെ.ഹനീഫയുടെ നേരിട്ടുള്ള നടപടി.

ഇക്കാര്യത്തിൽ ഈ മാസം 25 ന് ആലുവ പാലസിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ആലുവ റൂറൽ എസ്‌പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.കഴിഞ്ഞ ദിവസം വയൽകരയിലെ വീട്ടിലെത്തി ഷാഫിയെ സന്ദർശിച്ച കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎ‍ൽഎ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്ത പൊലീസിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP