Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ആരോപണ വിധേയനായ പറവൂർ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ; ക്രിസ്പിൻ സാമിനെ അഞ്ചാം പ്രതിയാക്കി; വ്യാജ രേഖ ചമക്കൽ, അന്യായമായി തടങ്ങിൽവെക്കൽ എന്നീ കേസുകൾ ചുമത്തി; പ്രത്യേക അന്വേഷണം സംഘം സിഐയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്; സിഐയുടെ അറസ്‌റ്റോട് കൂടി ശ്രീജിത്ത് കേസിൽ അറ്സ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർ അഞ്ചായി

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ആരോപണ വിധേയനായ പറവൂർ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ; ക്രിസ്പിൻ സാമിനെ അഞ്ചാം പ്രതിയാക്കി; വ്യാജ രേഖ ചമക്കൽ, അന്യായമായി തടങ്ങിൽവെക്കൽ എന്നീ കേസുകൾ ചുമത്തി; പ്രത്യേക അന്വേഷണം സംഘം സിഐയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്; സിഐയുടെ അറസ്‌റ്റോട് കൂടി ശ്രീജിത്ത് കേസിൽ അറ്സ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർ അഞ്ചായി

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ആരോപണ വിധേയനായ നോർത്ത് പറവൂർ സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാമിനെ പ്രത്യേക അന്വേഷണം സംഘം ചോദ്യംചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഐ.ജിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്തത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വരാപ്പുഴ എസ്‌ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് സിഐ ക്രിസ്പിൻ സാമിനെയും അറസ്റ്റ് ചെയ്തത്.

വ്യാജരേഖ ചമച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങളാണ് സിഐ ക്രിസ്പിൻ സാമിനെതിരെ ഉള്ളത്. ശ്രീജിത്തിനെ വരാപ്പുഴയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സിൽപ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിൽ ആദ്യം അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മർദിച്ചതായി ബന്ധുക്കളും അയൽക്കാരും അടക്കമുള്ളവർ മൊഴി നൽകിയിരുന്നു.

പിന്നീട് വിശദമായി ചോദ്യംചെയ്തതിനു ശേഷമാണ് എസ്‌ഐ ദീപക്കിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സിനെ നിയന്ത്രിച്ചിരുന്ന റൂറൽ എസ്‌പി എ.വി ജോർജിനെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. രാത്രിയിൽ ഏറെക്കുറെ വിജനമായ റോഡിലൂടെ ശ്രീജിത്തിനെ കൊണ്ടുപോയതു മർദിക്കാനായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. അര മണിക്കൂറിലേറെ കഴിഞ്ഞാണു വാഹനം സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിലെത്തിയ ശേഷവും മർദ്ദനം തുടർന്നു. ഇതോടെ ശ്രീജിത്തിനെ തേടി മരണമെത്തി.

വീടാക്രമിക്കപ്പെട്ടതിനെത്തുടർന്ന് ദേവസ്വംപാടത്തെ വാസുദേവൻ ആത്മഹത്യചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഇതിലെ പ്രതികളെ പിടികൂടാനാണ് ആർ.ടി.എഫ്. അംഗങ്ങളായ ജിതിൻരാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവർ ആറാം തീയതി രാത്രി ഒൻപതു മണിയോടെ ദേവസ്വംപാടത്തെത്തിയത്. വാസുദേവന്റെ സഹോദരൻ ഗണേശനോടാണ് അവർ രജിത്തിന്റെ (ശ്രീജിത്തിന്റെ സഹോദരൻ) വീടന്വേഷിച്ചത്. മഫ്തിയിലായിരുന്നതിനാൽ ഇവർ പൊലീസുകാരാണെന്ന് ഗണേശന് മനസ്സിലായില്ല. രജിത്തിന്റെ വീട് കാണിച്ചുകൊടുക്കുകയും ചെയ്തു. അവിടെ വരാന്തയിൽ കിടക്കുകയായിരുന്നു ശ്രീജിത്ത്. വീടാക്രമണത്തിന് നീയും ഉണ്ടായിരുന്നോയെന്ന് ചോദിച്ച് ശ്രീജിത്തിനെ പിടിക്കാൻ ശ്രമിച്ചുവെന്നാണ് ഗണേശൻ പറയുന്നത്. കൈലിമുണ്ടുടുത്ത് വന്നതിനാൽ ഇവർ പൊലീസാണെന്ന് ശ്രീജിത്തിന് മനസ്സിലായില്ല. ഇയാൾ കുതറുകയും ഒരു പൊലീസുകാരന്റെ കഴുത്തിന് പിടിച്ച് തള്ളുകയും ചെയ്തു. ഇതോടെ ഇവർ ഇയാളെ പിടികൂടി കൊണ്ടുപോയി. മർദ്ദനവും തുടങ്ങി.

വാസുദേവന്റെ മകൻ വിനീഷ് പൊലീസിന് ആദ്യം നൽകിയ മൊഴിയിൽ വീടാക്രമണസംഘത്തിൽ ശ്രീജിത്തില്ലായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ നൽകിയ രണ്ടാമത്തെ മൊഴിയിൽ ശ്രീജിത്തിന്റെ പേരുപറയുന്നുണ്ട്. വാസുദേവന്റെ വീടാക്രമണത്തിൽ പത്തുപേരെ കസ്റ്റഡിയിലെടുത്തിട്ടും ശ്രീജിത്തിനെ മാത്രം എന്തിന് മർദിക്കണമെന്ന സംശയത്തിനും ക്രൈംബ്രാഞ്ച് ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. പൊലീസുകാരാണെന്ന് മനസ്സിലാക്കാതെ ഒരാളെ പിടിച്ചുതള്ളിയതാണ് പ്രകോപനമായത്. അവധിയെടുത്ത് തിരുവനന്തപുരത്തായിരുന്ന വരാപ്പുഴ എസ്ഐ. ജി.എസ്. ദീപക് രാത്രിയിൽ ബൈക്കോടിച്ച് തിരിച്ച് വരാപ്പുഴയിൽ എത്തി. എസ്ഐ. മർദിച്ചതായി ശ്രീജിത്ത് പറഞ്ഞെന്ന് ഭാര്യ പറയുന്നു. കുറച്ചുസമയം മാത്രമേ തങ്ങളുടെ കൈവശം ശ്രീജിത്ത് ഉണ്ടായിരുന്നുള്ളൂവെന്നാണ് ആർ.ടി.എഫുകാർ പറയുന്നത്.

വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ ഇയാളെ എത്തിച്ചശേഷം എടുത്ത ഫോട്ടോ ചിലർ പുറത്തുവിട്ടിരുന്നു. അതിൽ പ്രത്യക്ഷത്തിൽ പരിക്കില്ല. എന്നാൽ, ആന്തരിക ക്ഷതങ്ങളെക്കുറിച്ചാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൂടുതൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP