Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസ്: സിഐ ക്രിസ്റ്റിയൻ സാം അടക്കം ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി; അനുമതി ഉത്തരവ് ലഭിച്ചാൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസ്: സിഐ ക്രിസ്റ്റിയൻ സാം അടക്കം ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി; അനുമതി ഉത്തരവ് ലഭിച്ചാൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസിൽ ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. പ്രതികളായ സിഐ ക്രിസ്റ്റ്യൻ സാം, എസ്‌ഐ ദീപക് ഉൾപ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്. ഉത്തരവ് നാളെ പുറത്തിറങ്ങും.

അനുമതി ഉത്തരവ് ലഭിച്ചാൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ കസ്റ്റഡി മരണത്തിൽ പ്രതികളായ ഏഴുപേരെ ഡിസംബറിൽ സർവീസിൽ തിരിച്ചെടുത്തിരുന്നു. കുറ്റപത്രം തയ്യാറായെന്നും പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി വൈകാതെ തേടുമെന്നുമാണ് നേരത്തെ പറഞ്ഞിരുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സർക്കാർ വാദം അംഗീകരിച്ച് കേസിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.

വാസുദേവന്റെ വീടാക്രമിച്ച കേസിൽ ആർ.ടി.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയിൽ വച്ചുണ്ടായ മർദ്ദനത്തെതുടർന്നാണ് മരിച്ചത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2018 ഏപ്രിൽ ഒമ്പതിനായിരുന്നു മരണം, ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര ക്ഷതത്തെ തുടർന്നായിരുന്നു മരണം. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP