Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർക്കല മഞ്ജുകൊലക്കേസ്: വിചാരണ അന്തിമഘട്ടത്തിൽ; വിചാരണ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ; പ്രതി അനി ഭാര്യയെ വകവരുത്തിയത് പിതൃസഹോദരനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്

വർക്കല മഞ്ജുകൊലക്കേസ്: വിചാരണ അന്തിമഘട്ടത്തിൽ; വിചാരണ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ; പ്രതി അനി  ഭാര്യയെ വകവരുത്തിയത് പിതൃസഹോദരനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്

പി.നാഗ് രാജ്‌

തിരുവനന്തപുരം: വർക്കല മഞ്ജു കൊലക്കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തി. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. ഭാര്യക്ക് പിതൃസഹോദരനുമായി അവിവാഹ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ മഞ്ജുവിനെ ഭർത്താവും വർക്കല പരവക്കുന്ന് കശുവണ്ടി ഫാക്ടറി തൊഴിലാളിയുമായ അനി ( 45 ) കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതി അനിയാണ് കൊലക്കേസിൽ വിചാരണ നേരിടുന്നത്. മഞ്ജുവിന്റെ ചിറ്റപ്പനായ ബാബു എന്ന ജയകുമാറുമായി മഞ്ജുവിന് അവിഹിത ബന്ധമാരോപിച്ച് കൊല നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 ( കൊലപാതകക്കുറ്റം ) ചുമത്തിയാണ് പ്രതിയെ കോടതി വിചാരണ ചെയ്യുന്നത്.

2007 നവംബർ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴക്കിനെ തുടർന്ന് കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ഭർത്താവ് അനി മഞ്ജുവുമായി മഞ്ജുവിന്റെ ചേച്ചിയും ഭർത്താവും താമസിക്കുന്ന പറക്കുന്ന് വലിയകാവ് കാവു വിള വീട്ടിലെത്തിയിരുന്നു. സംഭവ ദിവസം രാവിലെ കശുവണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയ ശേഷം ഉച്ച ക്ക് 2.30 ന് തിര്യെ വന്നാണ് കൃത്യം നിർവ്വഹിച്ചത്.കോടാലി കൊണ്ട് തലക്കടിച്ചു കൊന്ന ശേഷം പ്രതി ഓടിപ്പോകുകയായിരുന്നു. സ്ഥലവാസികൾ ഓടിക്കൂടി മഞ്ജുവിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ഉച്ച തിരിഞ്ഞ് 3 മണിയോടെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുക്കളയിൽ പ്ലേറ്റും ചോറും പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടതായും രക്തം പുരണ്ട കോടാലിയും സമീപത്ത് കിടന്നത് കണ്ടതായും മഞ്ജുവിന്റെ ചേച്ചിയുടെ ഭർത്താവ് വിജയൻ കോടതിയിൽ സാക്ഷിമൊഴി നൽകി. ചിറയിൻ ആശുപത്രിയിൽ തഹസീൽദാറുടെ നേതൃത്വത്തിൽ നടത്തിയ പ്രേത വിചാരണക്ക് ശേഷം മതാചാര പ്രകാരം മറവ് ചെയ്യുന്നതിലേക്കായി മൃതദേഹം രസീതിൻ പടി താൻ കൈപ്പറ്റിയതായും മൊഴി നൽകി. ചിറ്റപ്പന്റെ പേര് പറഞ്ഞ് ഇരുവരും വഴക്കിടുന്നത് പതിവായിരുന്നുവെന്നും വിജയൻ മൊഴി നൽകി. പ്രതി അനി ജാമ്യം ലഭിക്കാതെ കസ്റ്റഡിയിൽ കഴിഞ്ഞാണ് വിചാരണ നേരിടുന്നത്. പ്രോസിക്യൂഷൻ ഭാഗത്തേക്ക് 11 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകളും 20 തൊണ്ടി മുതലുകളും അക്കമിട്ട് കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. കല്ലമ്പലം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP