Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർക്കലയിൽ കാണാതായ റഷ്യൻ വനിതയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി; പൊലീസ് നടത്തിയ ഊർജ്ജിത തിരച്ചിലിൽ യുവതിയെ കണ്ടെത്തിയത് പുത്തൻചന്ദ ജംഗ്ഷനിൽ നിന്ന്

വർക്കലയിൽ കാണാതായ റഷ്യൻ വനിതയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി; പൊലീസ് നടത്തിയ ഊർജ്ജിത തിരച്ചിലിൽ യുവതിയെ കണ്ടെത്തിയത് പുത്തൻചന്ദ ജംഗ്ഷനിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

വർക്കല; വർക്കലയിൽ കാണാതായ റഷ്യൻ വനിതയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്. റഷ്യൻ സ്വദേശിനി സിനാടിയ സിമോളലിന(69)യെ കാണാനില്ലെന്നു പരാതിയുമായി മകൾ എലീന(46) വർക്കല പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മണിക്കൂറുകൾക്കകം പുത്തൻചന്തയിൽ നിന്ന വനിതയെ കണ്ടെത്തുകയായിരുന്നു.

പാപനാശം റോഡിലെ റിസോർട്ടിൽ താമസിക്കവേയാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെ അമ്മയെ കാണാതായതെന്നു മകൾ അറിയുന്നത്.തുടർന്നു പരിസരവാസികളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇന്നലെ രാവിലെ വർക്കല പൊലീസിൽ പരാതി നല്കി.

സിനാടിയയെ വർക്കല മൈതാനത്തും അടുത്തുള്ള റെയിൽവേ അടിപാത വഴിയും നടന്നു പോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ നിന്നു അരകിലോമീറ്റർ ദൂരെയുള്ള പുത്തൻചന്ത ജംക്ഷനിലെ ബസ് വെയിറ്റിങ്ങ് ഷെഡിൽ ഇവർ കിടക്കുന്നതായി ചിലർ കണ്ടത്. നേരത്തെ വർക്കല ഉൾപ്പെടെ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശിച്ച ഇരുവരും കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ നിന്നു വർക്കലയിലെത്തിയത്.

മൂന്നാറിൽ വച്ചു ഏതാനും മണിക്കൂറുകൾ അമ്മയെ 'മിസ്സായതായി' എലീന പറഞ്ഞു. അമ്മയുടെ വെയ്പു പല്ലു സെറ്റിന്റെ ഒരു ഭാഗം ഇതിനിടയിൽ കാണാതായതിനെ തുടർന്നു സഹായിയുമായി പുത്തൻചന്ത ബസ് സ്റ്റാൻഡ് പരിസത്ത് രാത്രി തിരച്ചിൽ നടത്തുന്ന തിരക്കിലായിരുന്നു എലീന. മോസ്‌കോയിൽ ആർക്കിടെക്റ്റായ എലീന 31നു അമ്മയോടൊപ്പം റഷ്യയിലേക്ക് മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP