Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഹാജർ നൽകണമെന്ന് തിരുവനന്തപുരം കളക്ടർ; ഹോസ്റ്റലുകൾ ഓണാവധിക്ക് അടയ്ക്കരുതെന്നും വാസുകി ഐഎഎസ്

ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഹാജർ നൽകണമെന്ന് തിരുവനന്തപുരം കളക്ടർ; ഹോസ്റ്റലുകൾ ഓണാവധിക്ക് അടയ്ക്കരുതെന്നും വാസുകി ഐഎഎസ്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളക്കെടുതികളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ സേവകരായെത്തുന്ന വിദ്യാർത്ഥികൾക്ക് ഈ ദിവസങ്ങളിൽ ഹാജർ നൽകാൻ വിദ്യാഭ്യാസ സ്ഥാപന മേലധികാരികൾക്കു തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദ്ദേശം നൽകി.

കളക്ഷൻ സെന്ററുകൾ, ദുരിതാശ്വാസ ക്യാമ്പുകൾ, വിമാനത്താവളത്തിലെ കാർഗോ കേന്ദ്രം, വ്യോമസേനയുടെ ടെക്നിക്കൽ ഏരിയ എന്നിവിടങ്ങളിൽ നൂറുകണക്കിനു വിദ്യാർത്ഥികളാണു വൊളന്റിയർമാരായി സേവനം ചെയ്യുന്നത്. ഇവരുടെ നിസ്വാർഥ സേവനം വിലമതിക്കാനാവാത്തതാണെന്നും ഹാജർ നൽകണമെന്ന നിർദ്ദേശം പാലിക്കാത്ത സ്ഥാപന മേലധികാരികൾക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.

ഹോസ്റ്റലുകൾ ഓണാവധിക്ക് അടയ്ക്കരുത് കളക്ടർ

കാലവർഷ കെടുതികളെത്തുടർന്ന് സർക്കാർ, സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് വീടുകളിലേക്കു മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അത്തരം ഹോസ്റ്റലുകൾ ഓണാവധി ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ അടയ്ക്കരുതെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദ്ദേശം നൽകി.

ഈ ദിവസങ്ങളിൽ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ നൽകുകയും വേണം. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP