Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാവയുടെ സ്‌നേഹത്തിന് കീഴടങ്ങി 52-ാംമത്തെ രാജവെമ്പാലയും; വിഷം ചീറ്റി കുറുമ്പു കാട്ടിയപ്പോൾ പേടിച്ചോടിയ ആളെ ആശ്വസിപ്പിച്ച് പാമ്പുകളുടെ തോഴൻ

വാവയുടെ സ്‌നേഹത്തിന് കീഴടങ്ങി 52-ാംമത്തെ രാജവെമ്പാലയും; വിഷം ചീറ്റി കുറുമ്പു കാട്ടിയപ്പോൾ പേടിച്ചോടിയ ആളെ ആശ്വസിപ്പിച്ച് പാമ്പുകളുടെ തോഴൻ

തിരുവനന്തപുരം: പാമ്പുകൾ മനുഷ്യരുടെ ശത്രുക്കളാണെന്ന വിശ്വസിച്ചു പോന്നവർക്കിടയിൽ നിന്നാണ് മറിച്ചാണെന്ന സന്ദേശം വാവ സുരേഷ് മലായാളികൾക്ക് നൽകിയത്. അതോടെ വിഷപാമ്പുകളെ കണ്ടാൽ തല്ലിക്കൊല്ലുന്നവർ വാവാ സുരേഷിന് വിളിച്ചുവരുത്തുന്നത് പതിവാക്കി. ഇങ്ങനെ വാവയുടെ സ്‌നേഹത്തിന് മുമ്പിൽ കീഴടങ്ങിയ രാജവെമ്പാലയുടെ പട്ടികയിലെക്ക് ഒരെണ്ണം കൂടി. 52ാമത്തെ രാജവെമ്പാലയെയാണ് കഴിഞ്ഞദിവസം വാവ സുരേഷ് പിടികൂടിയത്. വിഷം ചീറ്റി കുറുമ്പുകാട്ടിയ ഉഗ്രവീര്യമുള്ള പാമ്പ് എന്നാൽ വാവയുടെ സ്‌നേഹത്തിന് മുന്നിൽ കീഴടഞ്ഞി. പാമ്പു കടിയേറ്റെന്ന ഭീതിയിൽ പേടിച്ചോടിയ യുവാവിന് ആശ്വസിപ്പിച്ചു വിടുകയും ചെയ്തു വാവ.

പത്തനംതിട്ട ജില്ലയിൽ കോന്നി കുമ്മണ്ണൂർ ഗോകുലം വീട്ടിൽ ശ്രീകുമാറിന്റെ മുറ്റത്തെ ചേമ്പിൻചുവട്ടിൽ നിന്നാണ് വാവ കഴിഞ്ഞ ദിവസം അമ്പത്തി രണ്ടാമത്തെ രാജവെമ്പാലയെ പിടിച്ചത്. പതിനൊന്നു വയസിലേറെയുള്ള പെൺ പാമ്പാണിതെന്നും വാവ സുരേഷ് അറിയിച്ചു. രാജവെമ്പാലയെ വാവ സുരേഷ് പിടിക്കുന്നതു കാണാൻ തടിച്ചുകൂടിയ ആളുകൾക്കിടയിലേക്കാണ് വാവ പതിനാറടി നളമുള്ള രാജവെമ്പാലയെ പിടികൂടിയത്.

അതിടിനെ പാമ്പിനെ പിടിച്ച് ചാക്കിനകത്താക്കുന്ന ദൃശ്യം ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്ന മണിയെന്നയാളെ ചാക്കുമായിച്ചേർത്തുവച്ച് പാമ്പ് കടിച്ചെങ്കിലും വീഷം തീണ്ടിയില്ല. പാമ്പിന്റെ പല്ലുകൾ ചാക്കു തുളച്ച് പുറത്തുവന്നെങ്കിലും മണിയുടെ ചെരുപ്പിലാണ് പതിഞ്ഞത്. വിഷം കാലിൽ വീണതു കണ്ട് നിലവിളിച്ചുകൊണ്ടോടിയ മണിയെ പാമ്പിൻ വിഷം കഴുകിക്കളഞ്ഞ് വാവ സുരേഷ് ആശ്വസിപ്പിച്ചു പറഞ്ഞയക്കുകയായിരുന്നു.

43 രാജവെമ്പാലകളെ പിടികൂടിയ തായ്‌ലൻഡുകാരന്റെ ലോകറെക്കോർഡ് തകർത്തിരുന്ന വാവ സുരേഷിനെ കുറിച്ച് അനിമൽ പ്ലാനറ്റുകാർ ഡോക്യുമെന്ററിയും തയ്യാറാക്കിയിരുന്നു. നാല് വർഷം മുമ്പ് തവളപ്പാറയിൽ നിന്നും വാവ സുരേഷ് പിടികൂടിയ 18 നീളമുള്ള പാമ്പാണ് വാവ പിടികൂടിയ ഏറ്റവും വലിയ രാജവെമ്പാല. മൂഴിയാർ പവർഹൗസിന്റെ പൊലീസ് ക്വാർട്ടേഴ്‌സിൽ നിന്നാണ് വാവ മറ്റൊരു രാജവെമ്പാലയെ പിടിച്ചത്. പെരുമ്പാമ്പിനെ വിഴുങ്ങിക്കിടക്കുകയായിരുന്നു രാജ വെമ്പാല. പെരുമ്പാമ്പിനെ വിഴുങ്ങിയശേഷം നാട്ടുകാർക്ക് ഭീഷണിയുയർത്തിയ മറ്റൊരു രാജവെമ്പാലയെ അതിനുമുമ്പും ഫോറസ്റ്റുകാരുടെ അടിയന്തര സന്ദേശത്തെ തുടർന്ന് വാവ സുരേഷ് പിടികൂടുകയായിരുന്നു.

കുളത്തുപ്പുഴ നിന്നാണ് പെരുമ്പാമ്പിനെ വിഴുങ്ങിയ പതിനാറടിയോളമുള്ള അമ്പതാമത്തെ രാജവെമ്പാലയെ വാവ പിടികൂടിയത്. കുളത്തൂപ്പുഴയ്ക്കടുത്ത് കൂവക്കാട്ട് ബിനിൽ ബേബിയുടെ പുരയിടത്തിൽ ഇത് ഒളിച്ചുകിടക്കുകയായിരുന്നു. നാട്ടുകാരുടെ കണ്ണിൽപെട്ടതോടെ, പത്തിയുയർത്തിയും ചീറ്റിയും ഭീഷണിപ്പെടുത്താനാരംഭിച്ചിരുന്നു. എന്നാൽ , ഇഴഞ്ഞുപോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. പിടിയിലായതോടെ പെരുമ്പിനെ രാജവെമ്പാല ഛർദ്ദിച്ചു. പെരുമ്പാമ്പിനെ വിഴുങ്ങിക്കിടന്ന അഞ്ച് രാജവെമ്പാലകളെ വാവ ഇതുവരെ പിടികൂടിയിട്ടുണ്ട്.

പെരുമ്പാമ്പുകൾ വ്യാപകമായി നാട്ടിലിറങ്ങുന്നതിന്റെ കാരണവും വാവ പറയുന്നുണ്ട്. വനനശീകരണവും തീറ്റക്കുറവുമാകാം രാജവെമ്പാലകൾ ആൾപ്പാർപ്പുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങിവരാൻ കാരണമെന്ന് വാവയുടെ പക്ഷം. പിടികൂടീയ രാജവെമ്പാലയെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ ഉൾക്കാട്ടിൽ കൊണ്ടുവിട്ടതായി വാവ സുരേഷ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP