Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേടിച്ചു വിറച്ച് വീട്ടുകാർ ആറുമണിക്കൂർ മൂർഖന്റെ കണ്ണിൽ ടോർച്ചടിച്ചു പിടിച്ചു; ഒടുവിൽ വാവ സുരേഷ് എത്തി മൂർഖനെ പിടിച്ചു സെൽഫി എടുക്കാൻ അവസരവും നൽകി

പേടിച്ചു വിറച്ച് വീട്ടുകാർ ആറുമണിക്കൂർ മൂർഖന്റെ കണ്ണിൽ ടോർച്ചടിച്ചു പിടിച്ചു; ഒടുവിൽ വാവ സുരേഷ് എത്തി മൂർഖനെ പിടിച്ചു സെൽഫി എടുക്കാൻ അവസരവും നൽകി

കോട്ടയം: പേടിച്ചു വിറച്ച് ആറുമണിക്കൂർ വീട്ടുകാർ മൂർഖന്റെ കണ്ണിലേക്ക് ടോർച്ചടിച്ചു പിടിച്ചു. കോട്ടയം കറുകച്ചാലിലാണ് സംഭവം. നെരിയാനിപൊയ്ക സ്നേഹ പ്രഭയിൽ അനിൽകുമാറിന്റെ വീട്ടുവളപ്പിൽ കണ്ട പാമ്പിനായാണ് ടോർച്ച് കെണി ഒരുക്കിയത്. വീടിനു പിറകുവശത്ത് അടുക്കിവച്ചിരുന്ന വിറകിനടിയിൽ ഇന്നലെ ഉച്ചയ്ക്കാണ് വീട്ടമ്മ മൂർഖനെ കണ്ടത്.

പാമ്പിനെ കണ്ടയുടൻ വീട്ടുകാർ വിവരം വാവ സുരേഷിനെ അറിയിച്ചു. പാമ്പിനായുള്ള ടോർച്ച് കെണിയെക്കുറിച്ച് വാവ സുരേഷ് തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്. തിരുവനന്തപുരത്തു നിന്നു എത്തുന്നതുവരെ പാമ്പിന്റെ കണ്ണിലേക്ക് ടോർച്ച് തെളിച്ചു പിടിക്കാനായിരുന്നു നിർദ്ദേശം. നിലത്തു കിടന്നും ഇരുന്നും സമീപവാസികളായ യുവാക്കൾ ടോർച്ച് തെളിക്കാൻ തുടങ്ങിയതോടെ മൂർഖന് പുറത്തിറങ്ങാൻ പറ്റാതെയായി. ടോർച്ചിന്റെ വെളിച്ചം കുറയുമ്പോൾ അടുത്ത വീടുകളിൽ നിന്നും ടോർച്ചുകൾ എത്തിച്ചുകൊണ്ടിരുന്നു.

ആളുകൾ കൂടിയാൽ പാമ്പിനെ പിടികൂടാൻ സാധിക്കില്ലെന്നും അതുകൊണ്ട് ആരെയും അറിയിക്കേണ്ടെന്നും സുരേഷ് അറിയിച്ചു. സമീപ വാസികൾ മാത്രമാണ് വാവ സുരേഷ് എത്തുന്ന കാര്യം അറിഞ്ഞത്. രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തു നിന്ന് എത്തിയ വാവ സുരേഷ് ടോർച്ച് വെളിച്ചത്തിൽ അനങ്ങാതിരുന്ന മൂർഖനെ പിടികൂടി. വീട്ടുകാർക്കും നാട്ടുകാർക്കും മൂർഖനുമായി സെൽഫിയെടുക്കാൻ അവസരവും നൽകി. ശേഷം മൂർഖനുമായി മടങ്ങി.

ആറരയടി നീളവുമുള്ള ആൺ മൂർഖന് 13 വയസ് പ്രായമുണ്ട്. സാധാരണ മൂർഖൻ പാമ്പ് ആറര അടി മാത്രമേ വളരാറുള്ളതെന്നും സുരേഷ് പറഞ്ഞു. ഇഴജന്തുക്കൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന പുരയിടത്തിൽ നിന്നുമാണ് പ്രദേശവാസികൾ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP