Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാവന്നൂർ പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി; തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; ചുമതലയേൽക്കുക 31ന്

വാവന്നൂർ പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി; തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; ചുമതലയേൽക്കുക 31ന്

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ക്ഷേത്രത്തിൽ മേൽശാന്തിയായി വാവന്നൂർ പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് പുതിയ മേൽശാന്തിയുടെ നിയമനം. രാവിലെ ഒമ്പതു മുതൽ തന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേര് ഉൾപ്പെടുത്തി ഉച്ചപ്പൂജയ്ക്കു ശേഷം നറുക്കെടുപ്പ് നടത്തിയാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്.

ശ്രീകോവിലിനു മുന്നിൽ നമസ്‌കാരമണ്ഡപത്തിൽ ഇപ്പോഴത്തെ മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരി വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തു. പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്ത വാവന്നൂർ പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി 12 ദിവസത്തെ ഭജനയ്ക്കു ശേഷം 31ന് ചുമതലയേൽക്കും. 59 പേരാണ് മേൽശാന്തിയാകാൻ അപേക്ഷിച്ചത്. ഇവരിൽ 50 പേരാണ് കൂടിക്കാഴ്ചക്കെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP