Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫാണെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് ! ആറു ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത് പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി; ഇയാൾ നേരത്തെ ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെന്നും ആൾമാറാട്ടത്തിനും വ്യാജ രേഖ ചമച്ചതിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വീണ ജോർജ് എംഎൽഎ

വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫാണെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് ! ആറു ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത് പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി;  ഇയാൾ നേരത്തെ ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെന്നും ആൾമാറാട്ടത്തിനും വ്യാജ രേഖ ചമച്ചതിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വീണ ജോർജ് എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: വീണ ജോർജ് എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫാണെന്ന് തെറ്റിധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ആറന്മുള എംഎൽഎ വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫാണെന്ന് തെറ്റിധരിപ്പിച്ച് ആറു ലക്ഷത്തോളം രൂപ തട്ടിയ ശേഷം മുങ്ങിയത്.തിരുവല്ല സ്വദേശികളായ മൂന്നു പേരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഡിവൈഎസ്‌പിക്ക് പരാതി ലഭിച്ചിട്ടുള്ളത്.

അടൂർ സ്വദേശികളിൽ നിന്ന് 3,45,000 രൂപയും ഇയാൾ തട്ടിയെടുത്തു. ഇവർ അടൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വീടിനടുത്തുള്ള ഒരാളിൽ നിന്നും ഒന്നര ലക്ഷം രൂപ ബിജോ ജോലി വാഗ്ദാനം നടത്തി തട്ടിയെടുത്തതായും പരാതിയുണ്ട്. മുമ്പ് ആന്റോ ആന്റണി എംപിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ബിജോ. പിന്നീട് ഗൾഫിൽ പോയി തിരിച്ചു വന്ന ശേഷമാണ് വീണാ ജോർജിനൊപ്പം പരിപാടികളിൽ എത്തിയിരുന്നത്.

ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയെടുത്ത ശേഷം ടിക്കറ്റും ബിജോ നൽകിയിരുന്നു. എന്നാൽ ഇവ ക്യാൻസലായെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗാർഥികൾ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്.
എന്നാൽ ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്സണൽ സ്റ്റാഫ് അല്ലായിരുന്നുവെന്ന് വീണാ ജോർജ് പ്രതികരിച്ചു. ആൾമാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും വീണ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP