Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയം വിളിച്ചുവരുത്തിയതാണെന്ന് വെള്ളാപള്ളി നടേശൻ; ഇപ്പോഴുള്ള ദുരന്തങ്ങൾക്ക് കാരണം ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയതാണെന്നും എസ്എൻട്രസ്റ്റ് യോഗത്തിൽ വെള്ളാപള്ളിയുടെ റിപ്പോർട്ട്.

പ്രളയം വിളിച്ചുവരുത്തിയതാണെന്ന് വെള്ളാപള്ളി നടേശൻ; ഇപ്പോഴുള്ള ദുരന്തങ്ങൾക്ക് കാരണം ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയതാണെന്നും എസ്എൻട്രസ്റ്റ് യോഗത്തിൽ വെള്ളാപള്ളിയുടെ റിപ്പോർട്ട്.

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ വിളിച്ചുവരുത്തിയതാണെന്ന് എസ്എൻഡിപി ജനറൽസെക്രട്ടറി വെള്ളാപള്ളി നടേശൻ. എസ്എൻട്രസ്റ്റ് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വെള്ളാപള്ളി പ്രകൃതി ദുരന്തങ്ങൾ മനുഷ്യ സൃഷ്ടിയാണെന്ന് പറഞ്ഞത്. പശ്ചിമഘട്ടവും പരിസ്ഥിതി ലോല പ്രദേശങ്ങളും സംരക്ഷിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയതും പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് ഇപ്പോഴുള്ള ക്വാറികളുടെ പ്രവർത്തനം നിയന്ത്രിക്കണം. നിർമ്മാണ മേഖലയിൽ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും എസ്എൻ ട്രസ്റ്റ് യോഗത്തിൽ വെള്ളാപള്ളി പറഞ്ഞു.

യോഗത്തിൽ 2019-20 വരെ വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായി 132.42 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. 35 കോടി രൂപ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികൾക്കും പുതിയ കെട്ടിടങ്ങൾക്കായി 12.97 കോടി രൂപയും വകയിരുത്തി. ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്രസഹായത്തോടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾക്ക് 22 കോടി രൂപയും വകയിരുത്തിയ ബജറ്റാണ് ജനറൽ സെക്രട്ടറി അവതരിപ്പിച്ചത്. ബജറ്റിന് പൊതുയോഗം അംഗീകാരം നൽകി. ചെയർമാൻ ഡോ. എം.എൻ. സോമൻ യോഗത്തിൽ അധ്യക്ഷനായി. ട്രഷറർ ഡോ. ജി. ജയദേവൻ, പി.എൻ. നടരാജൻ, അരയക്കണ്ടി സന്തോഷ്, ഡി സുഗതൻ, എഎൻ രാജൻബാബു, എ. സോമരാജൻ, കെ പത്മകുമാർ, എജി തങ്കപ്പൻ, സംഗീത വിശ്വനാഥൻ, കെ ആർ ഗോപിനാഥൻ, എൻ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP