Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായമാകുന്തോറും വി എസിന് എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്നു വെള്ളാപ്പള്ളി; മൈക്രോ ഫിനാൻസ് പദ്ധതിക്കെതിരായ പ്രചാരണങ്ങളിൽ മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും എസ്എൻഡിപി നേതാവ്

പ്രായമാകുന്തോറും വി എസിന് എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്നു വെള്ളാപ്പള്ളി; മൈക്രോ ഫിനാൻസ് പദ്ധതിക്കെതിരായ പ്രചാരണങ്ങളിൽ മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും എസ്എൻഡിപി നേതാവ്

ചേർത്തല: മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനു പ്രായമാകുന്തോറും എന്തോ കുഴപ്പം സംഭവിക്കുന്നുവെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. മൈക്രോഫിനാൻസ് പദ്ധതിയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപിക്ക് എതിരെ എന്തെങ്കിലും പരാതി ആരെങ്കിലും പറഞ്ഞാൽ എന്നെ വിളിച്ചു ചോദിച്ച് നിജസ്ഥി മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. വാദിഭാഗം മാത്രം കേട്ട് വിധി പറയുന്നതുപോലെയാണു വി എസിന്റെ പ്രതികരണം. ലാവ്‌ലിൻ, ഐസ്‌ക്രീം കേസുകളുടെ പിറകേ എത്രവർഷമായി നടക്കുന്നു. കോടതി പോലും വിഎസിനെ തള്ളിപ്പറഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപി യോഗത്തിന്റെ മൈക്രോ ഫിനാൻസ് പദ്ധതിക്കെതിരെ ചില ദുഷ്ടശക്തികൾ വി എസ്.അച്യുതാനന്ദനെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന പ്രചരണങ്ങൾ സംബന്ധിച്ചു നിജസ്ഥിതി ബോധ്യപ്പെടുത്താനാണു മുഖ്യമന്ത്രിയെ നേരിൽ കാണുന്നത്. ക്രൈംബ്രാഞ്ചിനും വിജിലൻസിനും പരാതി നൽകി യോഗം നേതാക്കളെ തകർക്കാനും തളർത്താനുമാണു ചിലരുടെ ശ്രമം. അഞ്ചു പൈസയുടെ തിരിമറി ഇതിൽ നടന്നിട്ടില്ല. 2001 മുതൽ പലഘട്ടങ്ങളിലായാണു പിന്നാക്ക വികസന ക്ഷേമ കോർപറേഷൻ 15 കോടി രൂപ വായ്പ നൽകിയത്. ഇതിൽ 10 കോടി നേരത്തെ അടച്ചുതീർത്തിരുന്നു. അവസാനഘട്ടത്തിൽ ലഭിച്ച അഞ്ചു കോടി സംബന്ധിച്ചാണു പരാതിയുണ്ടായത്. യോഗത്തിന്റെ 39 യൂണിയനുകൾക്കായി ചെക്ക് മുഖാന്തരം നൽകിയ പണം വകമാറ്റി ചെലവഴിച്ചതായും മേൽപലിശ വാങ്ങിയതായുമാണ് ആക്ഷേപം. ചില യൂണിയനുകൾ അപേക്ഷ നൽകാതെ പണം അനുവദിക്കുകയും ചിലർ പലിശ വാങ്ങാതെയുമുണ്ട്. ഇതെല്ലാമാണു ക്രമക്കേടായി പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭരണാധികാരിയായതോടെ പിണറായി വിജയൻ പുതിയ ആളായി. പക്വതയും മാന്യതയും ചിട്ടയുമായുള്ള പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. പ്രതിപക്ഷം എന്നൊരു പക്ഷമില്ലാത്തതിനാൽ ഭരണപക്ഷത്തിന്റെ സുവർണകാലമാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP