Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല പുനഃപരിശോധനാ ഹരജികൾ വിശാല ബെഞ്ചിന് കൈമാറിയ സുപ്രീംകോടതി വിധിയിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശൻ; യുവതികളെ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കരുതെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി

ശബരിമല പുനഃപരിശോധനാ ഹരജികൾ വിശാല ബെഞ്ചിന് കൈമാറിയ സുപ്രീംകോടതി വിധിയിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശൻ; യുവതികളെ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കരുതെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ

ചേർത്തല: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച പുനപ്പരിശോധാന ഹർജികൾ വിശാല ബെഞ്ചിന് കൈമാറിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിധിയിൽ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അന്തിമ വിധി വന്നാലെ അത് ആഘോഷിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

അന്തിമ വിധി വരുന്നതു വരെ വിശ്വാസികളായ യുവതികൾ ശബരിമലക്ക് പോവില്ലെന്നാണ് കരുതുന്നത്. യുവതികളെ ഇത്തവണ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്ന് കരുതുന്നില്ല. വിശാല ബെഞ്ചിന് വിട്ടതോടെ പഴയ വിധി സ്റ്റേ ചെയ്തിതിന് തുല്യമാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിൽ യുവതീ പ്രവേശനത്തിന് താൻ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയെ എൻ.എസ്.എസ് സ്വാഗതം ചെയ്തു. വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമായി വിധിയെ കാണുന്നുവെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP