Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണം; കർഷക, ചെത്തു തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുട്ടനാട്ടിൽ സിപിഎമ്മിന് ഏറെ സ്വാധീനമുണ്ട്; കുടുംബാവകാശം പോലെയാണ് ചിലർ സീറ്റ് കുത്തകയാക്കി വെച്ചിരിക്കുന്നത്; ചെത്തുകാരേക്കാൾ നല്ലത് ബ്ലേഡ്കാരാണെന്ന് അഭിപ്രായപ്പെട്ട എൻസിപിക്ക് കുട്ടനാട്ടിലെ ചെത്തുകാരുടെ വോട്ട് അഭ്യർത്ഥിക്കാൻ അർഹതയില്ല; വിമർശനവുമായി വെള്ളാപ്പള്ളി

സ്വന്തം ലേഖകൻ

ചേർത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യവുമായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കർഷക, ചെത്തു തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുട്ടനാട്ടിൽ സിപിഎമ്മിന് ഏറെ സ്വാധീനമുണ്ട്. കുടുംബാവകാശം പോലെയാണ് ചിലർ സീറ്റ് കുത്തകയാക്കി വെച്ചിരിക്കുന്നത്. ചെത്തുകാരേക്കാൾ നല്ലത് ബ്ലേഡ്കാരാണെന്ന് അഭിപ്രായപ്പെട്ട എൻ.സി.പിക്ക് കുട്ടനാട്ടിലെ ചെത്തുകാരുടെ വോട്ട് അഭ്യർത്ഥിക്കാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ എന്നിവയുടെ സംയുക്തയോഗം ചേർത്തല ട്രാവൻകൂർ പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

കേരള കോൺഗ്രസ് അധികാര ദുർമോഹികളുടെ ആൾകൂട്ടമായി അധഃപതിച്ചു. വളരുംതോറും പിളരുന്ന ഇവർ ഭരണത്തിലേറിയാൽ രാജ്യത്തെ നന്നാക്കാനല്ല സ്വയം നന്നാകാനാണ് ശ്രമിക്കുന്നത്. അധികാരത്തിൽനിന്ന് അകറ്റപ്പെടുന്നതിനാൽ പിന്നാക്കക്കാരന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP