Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നും ചതിക്കപ്പെട്ട വിഭാഗമാണ് ഈഴവസമുദായം;ആരോടു കൂടിയാലും ചതിക്കപ്പെടുമെന്നതാണ് അവസ്ഥ;അവസരവാദ രാഷ്ട്രീയക്കാർ സംഘടിത വോട്ടുശക്തികൾക്ക് വാരിക്കോരി കൊടുത്തു സന്തോഷിപ്പിക്കുന്നു;മുന്നാക്ക സമുദായക്ഷേമത്തിന് വകുപ്പുണ്ടാക്കി കോടികളാണ് ചിലവഴിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ

എന്നും ചതിക്കപ്പെട്ട വിഭാഗമാണ് ഈഴവസമുദായം;ആരോടു കൂടിയാലും ചതിക്കപ്പെടുമെന്നതാണ് അവസ്ഥ;അവസരവാദ രാഷ്ട്രീയക്കാർ സംഘടിത വോട്ടുശക്തികൾക്ക് വാരിക്കോരി കൊടുത്തു സന്തോഷിപ്പിക്കുന്നു;മുന്നാക്ക സമുദായക്ഷേമത്തിന് വകുപ്പുണ്ടാക്കി കോടികളാണ് ചിലവഴിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: പഴയ ചാതുർവർണ്യവ്യവസ്ഥിതി പുതിയ രൂപത്തിൽ ഇപ്പോഴും സമൂഹത്തിൽ കടന്നുവന്നുകൊണ്ടിരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.സംവരണത്തിനുള്ള ക്രിമിലയർ വിഭാഗത്തെ കണ്ടെത്താനുള്ള സാമ്ബത്തിക പരിധി മറ്റു സംസ്ഥാനങ്ങളിൽ എട്ടു ലക്ഷമാക്കിയപ്പോൾ ഇവിടെ ആറുലക്ഷത്തിൽ നിർത്തിയിരിക്കുകാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നും ചതിക്കപ്പെട്ട വിഭാഗമാണ് ഈഴവസമുദായം.ആരോടു കൂടിയാലും ചതിക്കപ്പെടുമെന്നതാണ് അവസ്ഥ.പരദേശി ബ്രാഹ്മണർ എല്ലാ മേഖലകളും കൈയടക്കിയിരുന്ന കാലത്ത് അതിന് മാറ്റംവരുത്താനാണ് എല്ലാവരും ചേർന്ന് മലയാളി മെമോറിയൽ കൊണ്ടുവന്നത്.പക്ഷെ അതിന്റെ ആനുകൂല്യം ലഭിച്ചത് സവർണവിഭാഗത്തിനും.ഭരണത്തിലും ജോലിയിലും പങ്കാളിത്തം കിട്ടാൻ പിന്നെ ഈഴവമെമോറിയൽ കൊണ്ടു വരേണ്ടി വന്നു.ഭരണതലത്തിൽ അധഃസ്ഥിത വിഭാഗത്തിന് കൂടി പങ്കാളിത്തം കിട്ടാൻ വേണ്ടിയാണ് ശ്രീനാരായണഗുരുദേവൻ കുമാരനാശാനെ പ്രജാസഭയിലേക്ക് അയച്ചത്.എസ്.എൻ.ഡി.പി യോഗം എന്നും സമരസംഘന കൂടിയായിരുന്നു.അധഃസ്ഥിതന് സംവരണാനുകൂല്യം എങ്ങനെ കിട്ടിയെന്നത് ആരും അറിയുന്നില്ല. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി വൈക്കത്ത് സമരത്തിന് തുടക്കമിട്ടത് ഗുരുദേവനാണ്.പക്ഷെ അത്തരം ചരിത്രങ്ങൾ നമ്മൾ മറക്കുന്നു.

അവസരവാദ രാഷ്ട്രീയക്കാർ സംഘടിത വോട്ടുശക്തികൾക്ക് വാരിക്കോരി കൊടുത്തു സന്തോഷിപ്പിക്കുന്നു.മുന്നാക്ക സമുദായക്ഷേമത്തിന് വകുപ്പുണ്ടാക്കി കോടികളാണ് ചിലവഴിക്കുന്നത്.എന്നാൽ പിന്നാക്കക്കാർക്ക് വകുപ്പുമില്ല, നാഥനുമില്ല.ഇതിന് കുറ്റക്കാർ നമ്മൾ തന്നെയാണ്. ഓഖി ദുരന്തസ്ഥലത്ത് പോയ മുഖ്യമന്ത്രിക്ക് അതേ വാഹനത്തിൽ തിരികെ പോരാൻകഴിഞ്ഞില്ല.ജനസംഖ്യയിൽ മൂന്നു ശതമാനം മാത്രമുള്ളവരുടെ സംഘടിത ശക്തിയാണ് അതിന് കാരണം. ആ മേഖലയിലെ സഹോദരങ്ങൾക്കുണ്ടായ ദുരന്തത്തിൽ നമുക്കെല്ലാം ദുഃഖമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP