Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ പ്രതിഷേധങ്ങൾക്ക് എസ്എൻഡിപിയുടെ പിന്തുണയില്ല; തമ്പ്രാക്കന്മാർ തീരുമാനിച്ച് അടിയാന്മാർ നടപ്പാക്കുന്ന ഏർപ്പാട് ശരിയല്ല; തന്ത്രിയും തന്ത്രി കുടുംബവും മാത്രം അടങ്ങുന്നതല്ല ഹിന്ദു സമൂഹം; നിലവാരവുമില്ല നിലപാടുമല്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവെക്കണം; അടുത്ത വിമോചന സമരത്തിനാണോ ഈ സമരങ്ങൾ കൊണ്ടുള്ള പുറപ്പാട്? ബിജെപി നീക്കം വോട്ടുബാങ്ക് ലക്ഷ്യമിട്ടെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ പ്രതിഷേധങ്ങൾക്ക് എസ്എൻഡിപിയുടെ പിന്തുണയില്ല; തമ്പ്രാക്കന്മാർ തീരുമാനിച്ച് അടിയാന്മാർ നടപ്പാക്കുന്ന ഏർപ്പാട് ശരിയല്ല; തന്ത്രിയും തന്ത്രി കുടുംബവും മാത്രം അടങ്ങുന്നതല്ല ഹിന്ദു സമൂഹം; നിലവാരവുമില്ല നിലപാടുമല്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവെക്കണം; അടുത്ത വിമോചന സമരത്തിനാണോ ഈ സമരങ്ങൾ കൊണ്ടുള്ള പുറപ്പാട്?  ബിജെപി നീക്കം വോട്ടുബാങ്ക് ലക്ഷ്യമിട്ടെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. അയ്യപ്പഭക്തരുടെ സമരങ്ങൾക്ക് എസ്എൻഡിപിയുടെ പിന്തുണയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു സമൂഹമല്ല ഇവിടെ സമര രംഗത്തുള്ളത് തന്ത്രിയും തന്ത്രി കുടുംബവും മാത്രം അടങ്ങുന്നതല്ല ഹിന്ദു സമൂഹമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തമ്പ്രാക്കന്മാർ തീരുമാനിച്ച് അടിയാന്മാർ നടപ്പാക്കണം എന്ന ഏർപ്പാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ഹിന്ദു സമൂഹത്തിന്റെ പേരിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾ ആരോടും ആലോചിച്ചിട്ടുള്ളതല്ല. ഈ സമരങ്ങൾക്ക് പിന്നിൽ സർക്കാറിനെതിരായ ഗൂഢാലോചനയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെയും വെള്ളാപ്പള്ളി പരിഹസിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റിന് നിലവാരവുമില്ല നിലപാടുമില്ല. അദ്ദേഹം മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം എടുത്ത തീരുമാനം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പത്മകുമാർ ഒരു നിലപാടിലും ഉറച്ചുനിൽക്കുന്നില്ല. ആദ്ധ്യാത്മിക ഭൗതിക വാദം നടത്തേണ്ട സ്ഥലമല്ല ക്ഷേത്രമെന്ന് പറയുന്നു. റിവ്യൂ ഹർജി കൊടുക്കണമെന്നും കൊടുക്കേണ്ട എന്നും പറയുന്നു. തന്റെ കുടുംബത്തിൽ നിന്നും ആരും പോകില്ലെന്ന് പറയുന്നു. ഇത്തരം പരാമർശങ്ങൾ എല്ലാം പ്രക്ഷോഭക്കാർക്ക് എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. നിലപാടും നിലവാരവുമില്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്ക്കണം. ആ കസേരയിൽ ഇരിക്കാൻ യോഗ്യതയില്ല എന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധം സമരം നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് ഓരോ മഞ്ഞപ്പൂക്കൽ സമ്മാനിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അടുത്ത വിമോചന സമരത്തിനുള്ള പുറപ്പാടാണോ ഇപ്പോഴത്തെതെന്നും വെള്ളാപ്പള്ളി ചോദിച്ചു. രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാട് ശരിയല്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് തുറന്ന സമീപനമാണെന്നും. റിവ്യൂ പെറ്റീഷൻ നൽകാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി അംഗീകരിക്കാൻ ബാധ്യസ്ഥരാണ് വെള്ളാപ്പള്ളി നടേശൻ. ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനൊപ്പം നിയമങ്ങൾ അനുസരിക്കേണ്ടതുമുണ്ട്. ഇപ്പോൾ നടക്കുന്ന സമരത്തെ എസ് എൻഡിപി പിന്തുണക്കുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ദേവസ്വം ബോർഡ് പ്രസിഡന്റിനെ കുതികാല് വെട്ടി എന്ന് വിളിക്കേണ്ടിവരുന്നതിൽ ദുഃഖമുണ്ട്.

വിധിയുടെ പേരിൽ തെരുവിലിറങ്ങിയത് ശരിയായ നടപടിയല്ല. ഹിന്ദുക്കളുടെ പേരിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി, ശബരിമല വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചപ്പോൾ പങ്കെടുക്കാതിരുന്നത്, ശരിയായ നിലപാടല്ല. യോഗം വിളിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിൽ, ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ശബരിമല വിഷയത്തിലൂടെ വോട്ടുമാത്രമാണ് ബിജെപിയുടെ ലക്ഷ്യം. തെരുവിലിറങ്ങി പ്രതിഷേധങ്ങൾ നടത്തുന്നത് വോട്ടുമാത്രം ലക്ഷ്യം വച്ചാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

സമരം ചെയ്യുന്നവർ ആരെയൊക്കെ വിളിച്ച് ആലോചിച്ചു. തമ്പ്രാക്കൾ ആഹ്വാനം ചെയ്യുന്ന സമരം അടിയാളന്മാർ അനുസരിക്കണമെന്നാണ് അവർ പറയുന്നത് . അടുത്ത വിമോചന സമരം നടത്താമെന്നാണോ ഇവർ കരുതുന്നത്. ദേവസ്വം ബോർഡിലെ 96% സവർണ ഹിന്ദുക്കളൂടെ കയ്യിലാണ്. അവരുടെ തീരുമാനങ്ങൾ അനുസരിക്കാനാണ് നാലു ശതമാനം വരുന്ന പട്ടികജാതിക്കാർക്കും പിന്നോക്കകാർക്കും വിധി.

ശബരിമലയിൽ സ്ത്രീപ്രവേശനം എന്നു മുതലാണ് ഇല്ലാതായത്. 1991ലെ വിധിയെ കുറിച്ചുള്ള വാർത്തകളും സ്ത്രീകൾ പ്രവേശിക്കുന്നതിന്റെ ചിത്രങ്ങളുമൊക്കെ പത്രങ്ങളിൽ വന്നിരുന്നു. അന്ന് നിയമം വന്നപ്പോൾ അത് പാലിച്ചു. ഇപ്പോൾ നിയമം പാലിക്കണം. അതിന്റെ പേരിൽ ഇവിടെ കലാപം സൃഷ്ടിക്കാൻ ആർക്കും കഴിയില്ല. ശബരിമലയിൽ മകരവിളക്ക് തെളിച്ചുകൊണ്ടിരുന്ന ആദിവാസികളിൽ നിന്ന് ആ അവകാശം തട്ടിയെടുത്തില്ലെ?. അതിനെതിരെ ആരും കേസ് കൊടുത്തില്ലല്ലോ? അയ്യപ്പനെ ആയുധപരിശീലനം നൽകിയ ഈഴ കുടുംബത്തിന്‌റെ അവസാഖ എടുത്തു കഴിഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിൽ ബിജെപിയുടേത് രാഷ്ട്രീയ മുതലെടുപ്പാണ്. വോട്ട് ലക്ഷ്യമിട്ടുള്ള പ്രതിഷേധമാണിത്.കോൺഗ്രസിനും രാക്ഷട്രീയ ലക്ഷ്യമാണ്. തെരുവിലിറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ല. അത് തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ടാകണം. എസ്.എൻ.ഡി.പി യോഗം സമരമുഖത്തില്ല. ഈ നില തുടർന്നാൽ എസ്.എൻ.ഡി.പി യോഗം സമാനചിന്തഗതിക്കാരായ ആളുകളെയും സംഘടനകളെയും വിളിച്ചുകൂട്ടി സമരം നടത്തും.

സർക്കാരിനെ അനുകൂലിച്ചല്ല, സത്യത്തിനു വേണ്ടിയായിരിക്കും സമരം. നിഴലിനെതിരെ യുദ്ധം ചെയ്യുന്നപോലെയാണ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രതിഷേധമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിധി നിർഭാഗ്യകരമാണ്. കർമ്മം കൊണ്ടാണ് വിധിയെ മറികടക്കേണ്ടത്. നാടിനെ ഭ്രാന്താലയമാക്കാനുള്ള നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP