Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിലിലാകാതിരിക്കാൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ; പ്രസംഗത്തിലൂടെ എവിടെയും മതസ്പർദ്ധ ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി; വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റ് വേണമെന്ന് ടിഎൻ പ്രതാപൻ

ജയിലിലാകാതിരിക്കാൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ; പ്രസംഗത്തിലൂടെ എവിടെയും മതസ്പർദ്ധ ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി; വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റ് വേണമെന്ന് ടിഎൻ പ്രതാപൻ

കൊച്ചി: സമത്വ മുന്നേറ്റ യാത്രയ്ക്കിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യത്തിനായി വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയെ സമീപിച്ചു. ഹർജി കോടതി മറ്റെന്നാൾ പരിഗണിക്കും. വിഷയത്തിൽ സർക്കാർ നിലപാട് മറ്റന്നാൾ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ താൻ പ്രസംഗിച്ചിട്ടില്ലെന്നും യുഡിഎഫ് സർക്കാറിന്റെ നയങ്ങളെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം ഹരജിയിൽ അവകാശപ്പെട്ടു. തന്റെ പ്രസംഗത്തെ തുടർന്ന് എവിടെയും മതസ്പർദ്ധ ഉണ്ടായിട്ടില്ല. മത നേതാക്കളാരും അതിനെതിരെ രംഗത്ത് വന്നിട്ടുമില്ല. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
കേസിൽ വെള്ളാപ്പള്ളിയുടെ അറസ്റ്റ് അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടായേക്കുമെന്ന സൂചനകളെ തുടർന്നാണ് വെള്ളാപ്പള്ളി ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്.

ഇതോടെ ഹർജിയിൽ തീരുമാനമായ ശേഷമേ വെള്ളാപ്പള്ളിക്ക് എതിരെ അറസ്റ്റുണ്ടാകൂ. കേസിൽ പരാതി നൽകിയ കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപന്റെ മൊഴി ഇന്ന് പൊലീസ് തൃശ്ശൂരിലെത്തി രേഖപ്പെടുത്തി. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മൊഴിയും ഉടനെ പൊലീസ് രേഖപ്പെടുത്തിയേക്കും. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ സുധീരൻ ദൃക്‌സാക്ഷിയല്ലെന്നാണ് വെള്ളാപ്പള്ളിയുടെ വാദം. എന്നാൽ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണമെന്നാണ് ടിഎൻ പ്രതാപന്റെ ആവശ്യം. മൊഴിയെടുക്കലിൽ പൊലീസിനോട് പ്രതാപൻ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഐ.പി.സി 153ാം വകുപ്പ് സെക്ഷൻ എ പ്രകാരം ആലുവ പൊലീസാണ് വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട്ട് മാൻഹോളിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിൽ മരണമടഞ്ഞ നൗഷാദിന് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് നൗഷാദ് മുസ്ലിം ആയതുകൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. പ്രത്യേക മതത്തിൽ പെട്ടവർ മരിക്കുമ്പോൾ മാത്രമാണ് ഇവിടെ ആനുകൂല്യം ലഭിക്കുന്നതെന്നും അതിനാൽ ആ മത വിഭാഗക്കാരനായി മരിക്കാൻ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

എറണാകുളത്തു നിന്ന് ഹാൻഡ് ബോൾ മത്സരത്തിന് പോയപ്പോൾ മരണമടഞ്ഞ മൂന്ന് ഹിന്ദു വിദ്യാർത്ഥികളുടെ കുടുംബത്തിന് സർക്കാർ ഒരു പരിഗണനയും നൽകിയില്ലെന്നും വെള്ളാപ്പള്ളി ആലുവ മണപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയുടെ സ്വീകരണ ചടങ്ങിൽ പറഞ്ഞു. തുടർന്ന് വെള്ളാപ്പള്ളി തങ്ങിയിരുന്ന ഹോട്ടലിൽ വച്ച് നടത്തിയ പത്ര സമ്മേളനത്തിലും ഇതേ വാചകം ആവർത്തിച്ചിരുന്നു.

കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ടി.എൻ. പ്രതാപൻ എംഎ‍ൽഎ.യും കളമശ്ശേരി സ്വദേശിയായ സാമൂഹിക പ്രവർത്തകനായ ജി. ഗിരീഷ് ബാബുവും വെള്ളാപ്പള്ളിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP