Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൈക്രോഫിനാൻസ് അന്വേഷണത്തെ ഭയക്കുന്നില്ല; വിജിലൻസ് എന്ന ഓലപ്പാമ്പു കാട്ടി പേടിക്കേണ്ട; ആരോപണത്തിന്റെ പേരിൽ സ്ഥാനമൊഴിയില്ലെന്നും വെള്ളാപ്പള്ളി

മൈക്രോഫിനാൻസ് അന്വേഷണത്തെ ഭയക്കുന്നില്ല; വിജിലൻസ് എന്ന ഓലപ്പാമ്പു കാട്ടി പേടിക്കേണ്ട; ആരോപണത്തിന്റെ പേരിൽ സ്ഥാനമൊഴിയില്ലെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: താൻ കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യം പുറത്തുവരും. ഒളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ആലപ്പുഴയിൽ അദ്ദേഹം പറഞ്ഞു.

മൈക്രോഫിനാൻസിൽ വിജിലൻസ് കേസ് എന്ന ഓലപ്പാമ്പിനെ കാണിച്ച് ആരും പേടിപ്പിക്കേണ്ട. തീയിൽ കുരുത്തതു വെയിലത്തുവാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആരോപണത്തിന്റെ പേരിൽ സ്ഥാനമൊഴിയില്ല. കേസിനെ നിയമപരമായി നേരിടും. മൈക്രോഫിനാൻസ് പദ്ധതിയിൽ ഒരു രൂപയുടെ പോലും തിരിമിറി നടന്നിട്ടില്ലെന്നും വിജിലൻസ് കേസ് എടുത്തതു സംബന്ധിച്ചു വെള്ളാപ്പള്ളി പ്രതികരിച്ചു.

മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ വെള്ളാപ്പള്ളിയുൾപ്പെടെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എൻ.സോമൻ, കെ.കെ.മഹേശൻ, നജീബ്, ദിലീപ് എന്നിവരാണ് മറ്റു പ്രതികൾ. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP