Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകിയ കുട്ടനാട് എംഎ‍ൽഎ പ്രളയ സമയത്ത് ജനങ്ങളെ കൈവിട്ടു; നിയമസഭാ സമ്മേളനത്തിൽ സജി ചെറിയാന് സംസാരിക്കാൻ അവസരം നൽകാത്തതിൽ അനൗചിത്യമില്ല; സജി ചെറിയാനെതിരെ ആഞ്ഞടിച്ച് വെള്ളപ്പള്ളി

തിരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകിയ കുട്ടനാട് എംഎ‍ൽഎ പ്രളയ സമയത്ത് ജനങ്ങളെ കൈവിട്ടു; നിയമസഭാ സമ്മേളനത്തിൽ സജി ചെറിയാന് സംസാരിക്കാൻ അവസരം നൽകാത്തതിൽ അനൗചിത്യമില്ല; സജി ചെറിയാനെതിരെ ആഞ്ഞടിച്ച് വെള്ളപ്പള്ളി

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് കുട്ടനാട്ടുകാർക്ക് മദ്യവും പണവും നൽകിയ കുട്ടനാട് എംഎൽഎ പ്രളയ സമയത്ത് പറഞ്ഞ് പറ്റിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏറ്റവുമധികം കുട്ടനാട്ടുകാർ താമസിച്ച കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പിൽ ദിവസങ്ങൾക്ക് ശേഷമെത്തിയ എംഎൽഎ പിന്നെ ആ വഴി വന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തൃപ്തികരമായിരുന്നു. രാഷ്ട്രീയം നോക്കാതെയാണ് ജനങ്ങൾ പ്രവർത്തിച്ചത്. പ്രളയക്കെടുതിയിൽ കുട്ടനാട് ആകെ തകർന്നു. പ്രളയക്കെടുതികൾ ചർച്ച ചെയ്യാൻ ചേർന്ന നിയമസഭാ സമ്മേളനത്തിൽ സജി ചെറിയാന് സംസാരിക്കാൻ അവസരം നൽകാത്തതിൽ അനൗചിത്യമൊന്നുമില്ല. പ്രളയ ദുരിതം കൂടുതൽ അനുഭവിച്ചത് കുട്ടനാടാണ്. പക്ഷേ ഗോളടിച്ചത് സജി ചെറിയാനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.


പ്രളയത്തിന് ശേഷം കേരളം കരകയറുകയാണ്. ഈ സമയത്ത് വാക്കുതർക്കങ്ങൾക്കും വിമർശനങ്ങൾക്കും സ്ഥാനമില്ല. പ്രതിപക്ഷമെന്നൊരു പക്ഷമുണ്ടെന്ന് കാണിക്കാൻ മാത്രമാകരുത് വിമർശനങ്ങളെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP