Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ് എൻ ഡിപിയെ തകർക്കാൻ സംഘ് പരിവാർ അയച്ച ഈ ചാവേറുകൾ സ്വയം ബോംബ് പൊട്ടി മരിക്കുകയായിരുന്നു; നുഴഞ്ഞുകയറി തകർക്കുകയെന്ന സംഘ്പരിവാർ ലക്ഷ്യം ഇതോടെ ദയനീയമായി പരാജയപ്പെട്ടു; ആരു വിചാരിച്ചാലും തന്നെ അത്രയെളുപ്പം തൂത്തെറിയാനാവില്ല; പത്ത് ശതമാനം പേർ തനിക്ക് എതിരായാൽ താൻ ഈപണി അവസാനിപ്പിക്കും: സെൻകുമാറിനേയും സുഭാഷ് വാസുവിനേയും പരിഹസിച്ച് വെള്ളാപ്പള്ളി

എസ് എൻ ഡിപിയെ തകർക്കാൻ സംഘ് പരിവാർ അയച്ച ഈ ചാവേറുകൾ സ്വയം ബോംബ് പൊട്ടി മരിക്കുകയായിരുന്നു; നുഴഞ്ഞുകയറി  തകർക്കുകയെന്ന സംഘ്പരിവാർ ലക്ഷ്യം ഇതോടെ ദയനീയമായി പരാജയപ്പെട്ടു; ആരു വിചാരിച്ചാലും തന്നെ അത്രയെളുപ്പം തൂത്തെറിയാനാവില്ല; പത്ത് ശതമാനം പേർ തനിക്ക് എതിരായാൽ താൻ ഈപണി അവസാനിപ്പിക്കും: സെൻകുമാറിനേയും സുഭാഷ് വാസുവിനേയും പരിഹസിച്ച് വെള്ളാപ്പള്ളി

സ്വന്തം ലേഖകൻ

ആലപ്പുഴ: സുഭാഷ് വാസുവിന്റെയും ടി.പി. സെൻകുമാറിന്റെയും പിന്നിൽ സംഘ്പരിവാറാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ വ്യക്തമായി വരുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

എസ്.എൻ.ഡി.പിയെ തകർക്കാൻ സംഘ് പരിവാർ അയച്ച ഈ ചാവേറുകൾ സ്വയം ബോംബ് പൊട്ടി മരിക്കുകയായിരുന്നു. നുഴഞ്ഞുകയറി എസ്.എൻ.ഡി.പിയെ തകർക്കുകയെന്ന സംഘ്പരിവാർ ലക്ഷ്യം ഇതോടെ ദയനീയമായി പരാജയപ്പെട്ടുവെന്നാണ് വെള്ളാപ്പള്ളിയുടെ മാധ്യമത്തോടുള്ള പ്രതികരണം.

ലോകാവസാനം വരെ കേരളത്തിൽ ഒരു കാരണവശാലും സംഘ്പരിവാറിന്റെ ലക്ഷ്യം നിറവേറ്റാനാവില്ല. ചുരുക്കപ്പേരിന് അപ്പുറം എസ്.എൻ.ഡി.പിയെ കുറിച്ച് സെൻകുമാറിന് ഒന്നുമറിയില്ല. മുഴുവൻ പേര് തെറ്റാതെ പറയാൻപോലും കഴിഞ്ഞെന്നും വരില്ല. ഒരു വർഷത്തിനുള്ളിലാണ് ഇദ്ദേഹം എസ്.എൻ.ഡി.പിയിൽ അംഗത്വം എടുത്തത് പോലും -വെള്ളാപ്പള്ളി വിശദീകരിച്ചു.

സുഭാഷ് വാസുവിന് സമുദായ അംഗങ്ങളുടെയിടയിൽ ഒരു സ്വാധീനവും ഇല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് മാവേലിക്കര യൂനിയൻ പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയപ്പോൾ 110 ശാഖകളിലൊന്നിൽപോലും ചെറുചലനം പോലുമുണ്ടായില്ലെന്നത്. മോഷണവും ചൂഷണവുമല്ലാതെ ഇദ്ദേഹത്തിന് വേറൊന്നുമറിയില്ല. ബി.ഡി.ജെ.എസിന് സ്വതന്ത്രമായ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ വ്യക്തമായ നിലപാടുകളുണ്ടെന്നും ബിജെപിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനായിരുന്നെങ്കിൽ ഒരു പാർട്ടിയുടെ ആവശ്യമേയല്ലേയുള്ളൂവെന്നും അദ്ദേഹം ചോദിച്ചു.

ആരുവിചാരിച്ചാലും തന്നെ അത്രയെളുപ്പം തൂത്തെറിയാനാവില്ല. പത്ത് ശതമാനം പേർ തനിക്ക് എതിരായാൽ താൻ ഈപണി അവസാനിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP