Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാസ്ത്രലോകത്തിനു പോലും നിർവചിക്കാനാവാത്ത കൊറോണയുടെ പേരിൽ പാവം പ്രവാസികളെ പഴിക്കുന്നതും മാനസീകമായും ശാരീരികമായും ഒറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് നന്ദികേട്; ജീവിതത്തിന്റെ പ്രാരാബ്ദങ്ങളും പേറി ജനിച്ചുവളർന്ന നാടും വീടും വിട്ട് കടൽ കടന്ന നമ്മുടെ സ്വന്തം കൂടെപ്പിറപ്പുകൾ തന്നെയാണ് അവരും; കൊറോണയുടെ പേരിൽ പ്രവാസി സഹോദരങ്ങളെ അധിക്ഷേപിക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ

ശാസ്ത്രലോകത്തിനു പോലും നിർവചിക്കാനാവാത്ത കൊറോണയുടെ പേരിൽ പാവം പ്രവാസികളെ പഴിക്കുന്നതും മാനസീകമായും ശാരീരികമായും ഒറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് നന്ദികേട്; ജീവിതത്തിന്റെ പ്രാരാബ്ദങ്ങളും പേറി ജനിച്ചുവളർന്ന നാടും വീടും വിട്ട് കടൽ കടന്ന നമ്മുടെ സ്വന്തം കൂടെപ്പിറപ്പുകൾ തന്നെയാണ് അവരും; കൊറോണയുടെ പേരിൽ പ്രവാസി സഹോദരങ്ങളെ അധിക്ഷേപിക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ പ്രവാസി സഹോദരങ്ങളെ അധിക്ഷേപിക്കരുതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇങ്ങനെ പ്രവാസികളെ കളിയാക്കും വിധം ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾ അത്യന്തം വേദനാജനകവും ദൗർഭാഗ്യകരവുമാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരിലൂടെയൊക്കെയൊ എവിടെ വരെ എത്തുമെന്ന് ശാസ്ത്രലോകത്തിനു പോലും നിർവചിക്കാനാവാത്ത കൊറോണയുടെ പേരിൽ പാവം പ്രവാസികളെ പഴിക്കുന്നതും മാനസീകമായും ശാരീരികമായും ഒറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് നന്ദികേടാണന്ന് മാത്രമല്ല, കൊടും ക്രൂരതയുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ജീവിതത്തിന്റെ പ്രാരാബ്ദങ്ങളും പേറി ജനിച്ചുവളർന്ന നാടും വീടും വിട്ട് കടൽ കടന്ന നമ്മുടെ സ്വന്തം കൂടെപ്പിറപ്പുകൾ തന്നെയാണ് അവരും.. ഏകദേശം 10 ലക്ഷത്തിലധികം മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. ഈ പ്രവാസികൾ സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമല്ല നാടിന്റെ പൊതുവായ സമ്പദ്ഘടനയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്. അയൽ വീട്ടിലെ വിവാഹം, നൂലുകെട്ട്. പാലുകാച്ച് മുതൽ നാട്ടിൻ പുറത്തെ വായനശാലയും കളിക്കളവും പള്ളി, അമ്പലം വെയിറ്റിങ് ഷെഡ്, കടത്തുവള്ളം തുടങ്ങി ഏതൊക്കെ പൊതുകാര്യങ്ങളുണ്ടായാലും കണക്കു ബുക്കിൽ പോലും എഴുതാതെ മനസ് അറിഞ്ഞ് സംഭാവന ചെയ്തവരാണ് നമ്മുടെ പ്രവാസികൾ. നാട്ടിൽ പ്രളയം വന്നാലും കൊടുങ്കാറ്റ് വീശിയാലും ദുരന്തനിവാരണ നിധിയിലേക്ക് കനപ്പെട്ടൊരു പങ്ക് സംഭാവന നൽകാൻ പ്രവാസികൾ എന്നും മുമ്പിലുണ്ടായിരുന്നു.

കൊറോണ ഭീതിയിൽ അന്യ നാടുകളിൽ നിന്ന് ഉറ്റവർക്കരുകിലേക്ക് പറന്നെത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സുരക്ഷയും കരുതലും ആശ്വാസവുമാണ് നമ്മൾ ഓരോരുത്തരും പകർന്ന് നൽകേണ്ടത്. ലോകം മുഴുവൻ വ്യാപിച്ച മഹാമാരിയാണ് കൊവിഡ്-19. അതിന്റെ ബുദ്ധിമുട്ടുകൾ എല്ലാ മനുഷ്യരും അറിഞ്ഞുകൊണ്ടിരിക്കുകയുമാണ്. സംസ്ഥാന- കേന്ദ്ര സർക്കാരുകൾ സാധ്യമായ എല്ലാ കരുതൽ നടപടികളും കൈക്കൊള്ളുന്നുമുണ്ട്. അതിനിടെയാണ് കേരളത്തിൽ കൊവിഡ് പരക്കാൻ കാരണം പ്രവാസികളാണെന്ന തരത്തിൽ അവരെ പരസ്യമായി ആക്ഷേപിക്കുന്ന സാഹചര്യം പോലുമുണ്ടായത്.

അത്തരം കുറ്റപ്പെടുത്തലുകൾ ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാനാവില്ല. ഇന്നത്തെ സ്ഥിതി ഇതാണങ്കിൽ നാളെ ആര് ആർക്ക് തുണയാകുമെന്നു പോലും നിശ്ചയമില്ല. അത്തരമൊരു സന്നിഗ്ദ്ധ ഘട്ടത്തിൽ പ്രവാസി സഹോദരങ്ങളെ ഒറ്റപ്പെടുത്താനല്ല, മനസുകൊണ്ട് ചേർത്ത് നിർത്താനാണ് നമ്മൾ തയ്യാറാവേണ്ടത്-വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP