Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൂടൻ ചർച്ചകൾക്കും വാക്‌പോരാട്ടങ്ങൾക്കും തിരശീല വീണു; വേങ്ങരയിൽ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; നാളെ നിശ്ശബ്ദ പ്രചാരണം; വോട്ടെടുപ്പ് ബുധനാഴ്ച

ചൂടൻ ചർച്ചകൾക്കും വാക്‌പോരാട്ടങ്ങൾക്കും തിരശീല വീണു; വേങ്ങരയിൽ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; നാളെ നിശ്ശബ്ദ പ്രചാരണം; വോട്ടെടുപ്പ് ബുധനാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസത്തെ നിയന്ത്രണം കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടികൾ ഇന്നലെ വർണാഭമായ റോഡ് ഷോകൾ നടത്തിയിരുന്നു. മൂന്നു മുന്നണികളുടേയും മുതിർന്ന നേതാക്കൾ റോഡ് ഷോകളിൽ പങ്കെടുത്തു. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണം കൂടി കഴിഞ്ഞാൽ ബുധനാഴ്ച വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കും.

ഞായറാഴ്ചയാണ് വോട്ടെണ്ണൽ. യുഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.എ.ഖാദർ, എൽഡിഎഫ് സ്ഥാനാർത്ഥി പി.പി. ബഷീർ. ബിജെപി സ്ഥാനാർത്ഥി കെ.ജനചന്ദ്രൻ തുടങ്ങി ആറ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
വേങ്ങര നിയോജക മണ്ഡലം രൂപവത്കരിച്ചതിനു ശേഷം മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിക്ക് ശേഷം മണ്ഡലത്തിൽ നടക്കുന്നത്. ഇ അഹമ്മദിന്റെ ഒഴിവിൽ പി.കെ കുഞ്ഞാലിക്കുട്ടി എംപിയായി വിജയിച്ച് പോയതോടെയാണ് വേങ്ങരയിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP