Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേണിയെ ബൈക്കിൽ നിന്ന് തള്ളിയിട്ട് കൊന്നത് സുഹൃത്ത്; ശ്രീനാരയണപുരത്തുണ്ടായത് അപകടമല്ല; പ്രതി ജ്യോതിരാജിനായി വലവിരിച്ച് പൊലീസ്

വേണിയെ ബൈക്കിൽ നിന്ന് തള്ളിയിട്ട് കൊന്നത് സുഹൃത്ത്; ശ്രീനാരയണപുരത്തുണ്ടായത് അപകടമല്ല; പ്രതി ജ്യോതിരാജിനായി വലവിരിച്ച് പൊലീസ്

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ ദുരൂഹസാഹചര്യത്തിൽ ബൈക്കിൽ നിന്നു വീണ യുവതിയുടെ മരണം കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചു.സംഭവവുമായി ബന്ധപ്പെട്ടു യുവതിയുടെ സുഹൃത്തിനെതിരെ കൊലപാതകത്തിനു പൊലീസ് കേസെടുത്തു.

കൊടകര മല്ലാട്ട് കൃഷ്ണകുമാറിന്റെ ഭാര്യയും പുല്ലൂറ്റ് താഴത്തുവീട്ടിൽ രഘുനാഥന്റെ മകളുമായ കൃഷ്ണ വേണി( വേണി- 35) ആണ് മരിച്ചത്. സുഹൃത്ത് പി. വെമ്പല്ലൂർ സ്വദേശി പണിക്കശേരി ജ്യോതിരാജ് (31) ഒളിവിലാണ്. ഇയാൾ ബൈക്കിൽ നിന്ന് കൃഷ്ണവേണിയെ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. തൃപ്രയാറിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയായ കൃഷ്ണവേണി സുഹൃത്ത് ജ്യോതിരാജുമൊത്തു ബൈക്കിൽ കൊടുങ്ങല്ലൂരിലേക്കു വരികയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യവെ ഇവർ തമ്മിൽ വഴക്കുണ്ടാക്കുകയും ബൈക്കിൽ നിന്ന് കൃഷ്ണവേണിയെ തള്ളിയിടുകയും ചെയ്‌തെന്നാണു പൊലീസ് ഭാഷ്യം.

അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ ജ്യോതിരാജിന്റെ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ രക്ഷപ്പെട്ടു. വസ്ത്ര വ്യാപാര കേന്ദ്രത്തിൽ നിന്ന് രാത്രിയിൽ ജ്യോതിരാജിന്റെ ബൈക്കിൽ കൃഷ്ണവേണി കൊടുങ്ങല്ലൂരിലേക്ക് പുറപ്പെട്ടെന്നു ജീവനക്കാരിൽ നിന്ന് പൊലീസിനു വിവരം ലഭിച്ചു.

അപകടത്തിൽ ഗുരുതര പരുക്കേറ്റ കൃഷ്ണവേണിയെ അബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി ജീവനക്കാർ ജ്യോതിരാജിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ഇയാൾ ഫോൺ എടുത്തിരുന്നില്ല.

ഇതിനു മുമ്പും കൃഷ്ണവേണിയെ ജ്യോതിരാജ് ബൈക്കിൽ കൊണ്ടുപോകാറുണ്ടെത്ര. കൃഷ്ണവേണിയെ അവസാനമായി ഫോൺ വിളിച്ചത് ജ്യോതിരാജ് ആണ്. കൊടുങ്ങല്ലൂരിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ കൃഷ്ണവേണിയും ജ്യോതിരാജും ഒരുമിച്ച് ജോലി ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP