Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശാഭിമാനി ജീവനക്കാരൻ മോഹൻദാസിന്റെ കൊലപാതകത്തിൽ വിധി നാളെ; ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; സീമയ്കകും ഗിരീഷിനും എതിരെ തെളിഞ്ഞതു കൊലപാതക ഗൂഢാലോചന കുറ്റങ്ങൾ

ദേശാഭിമാനി ജീവനക്കാരൻ മോഹൻദാസിന്റെ കൊലപാതകത്തിൽ വിധി നാളെ; ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; സീമയ്കകും ഗിരീഷിനും എതിരെ തെളിഞ്ഞതു  കൊലപാതക ഗൂഢാലോചന കുറ്റങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേശാഭിമാനി ജീവനക്കാരൻ പി.കെ. മോഹൻദാസിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് പറവൂർ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തൽ. വല്ലാർപാടം കണ്ടൈനർ റോഡിൽ 2012 ഡിസംബർ രണ്ടിന് ദേശാഭിമാനി ജീവനക്കാരൻ മോഹൻദാസിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സീമ, കാമുകൻ ഗിരീഷ് എന്നിവർക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞത്. കേസിലെ ശിക്ഷാവിധി നാളെയാണ് പുറപ്പെടുവിക്കുക.

സീമയ്‌ക്കെതിരെ ചുമത്തിയ പ്രേരണക്കുറ്റവും നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എറണാകുളം പെന്റാ മേനകയിലെ അടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു സീമയും ഗിരീഷും. പ്രണയത്തിലായ ഇരുവരും ചേർന്നാണ് മോഹൻദാസിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

കൊല നടന്ന രാത്രി വീട്ടിൽ നിന്നിറങ്ങിയ മോഹൻദാസിനോട് പാതാളം ജംക്ഷനിൽ കാത്തു നിൽക്കുന്ന ഗീരീഷിനെ അമൃത ഹോസ്പിറ്റലിൽ എത്തിക്കണമെന്ന് ഭാര്യ നിർദ്ദേശിച്ചു. യാത്രയ്ക്കിടെ ആളൊഴിഞ്ഞ കണ്ടൈനർ റോഡിൽ വച്ച് മോഹൻദാസിനെ ക്ലോറോഫോ മണപ്പിച്ച് ബോധരഹിതനാക്കാൻ നോക്കി.

കുതറി ഓടിയ മോഹൻദാസിന്റെ കഴുത്ത് അറുത്തു. മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് ബൈക്കെടുത്തു പോയി. വാഹനാപകടമാണെന്നാണ് ആദ്യം കരുതിയത്. വിശദപരിശോധനയിൽ കഴുത്തിലേറ്റ മുറിവ് മരണകാരണമായെന്ന് വ്യക്തമായതോടെയാണ് അന്വേഷണം സീമയിലേക്കെത്തുന്നതും ഗീരീഷും സീമയും വലയിലാവുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP