Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനേക വർഷം ജർമനിയിൽ ജോലി ചെയ്തു കോടിപതിയായ വെറോണിക്ക തൃശൂരിൽ ഒറ്റയ്ക്കു താമസിക്കുന്നതു മണിമാളികയിൽ; പ്രതാപൻ സ്‌നേഹത്തോടെ ചോദിച്ചപ്പോൾ കുട്ടികളുടെ ഗ്രാമം ഉണ്ടാക്കാൻ എഴുതിക്കൊടുത്തതു കോടികൾ വിലയുള്ള ഭൂമി

അനേക വർഷം ജർമനിയിൽ ജോലി ചെയ്തു കോടിപതിയായ വെറോണിക്ക തൃശൂരിൽ ഒറ്റയ്ക്കു താമസിക്കുന്നതു മണിമാളികയിൽ; പ്രതാപൻ സ്‌നേഹത്തോടെ ചോദിച്ചപ്പോൾ കുട്ടികളുടെ ഗ്രാമം ഉണ്ടാക്കാൻ എഴുതിക്കൊടുത്തതു കോടികൾ വിലയുള്ള ഭൂമി

തൃശൂർ: കുട്ടികൾക്കായി ഒരു നല്ല കാര്യം ചെയ്യാൻ ജനപ്രതിനിധി ആവശ്യപ്പെടുമ്പോൾ മനസിൽ നന്മയുള്ള ആരും അതു സമ്മതിക്കും. അങ്ങനെയാണ് തൃശൂരിൽ കുട്ടികൾക്ക് ഒരു ഗ്രാമം നിർമ്മിക്കാൻ വെറോണിക്ക പന്തലിപ്പാടൻ എന്ന എഴുപത്തിയെട്ടുകാരി തയ്യാറായത്.

കൊടുങ്ങല്ലൂരിലെ കുട്ടികൾക്കായാണു വെറോണിക്ക ഒരേക്കർ ഭൂമി കൈമാറിയത്. നിരവധി വർഷം ജർമ്മനിയിൽ നഴ്‌സായി ജോലി ചെയ്ത വ്യക്തിയാണ് വെറോണിക്ക. അവിടെ ജോലി ചെയ്തു സമ്പാദിച്ച തുക കൊണ്ടു നാട്ടിൽ പത്തര ഏക്കർ ഭൂമി സ്വന്തമാക്കി. ഇതിൽ നിന്നാണ് കുട്ടികളുടെ ഗ്രാമത്തിനായി സ്ഥലം നൽകിയത്.

സ്ഥലത്തെ ജനപ്രതിനിധിയും സ്‌നേഹപൂർവം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനുമായ ടി എൻ പ്രതാപൻ എംഎ‍ൽഎയെയാണ് ഇതിന്റെ രേഖകൾ വെറോണിക്ക ഏല്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ ഗ്രാമം എന്ന സങ്കൽപ്പത്തിനാണ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ കരിങ്ങാച്ചിറയിൽ അരങ്ങൊരുങ്ങിയത്.

അവിവാഹിതയായ വെറോണിക്ക ജർമ്മനിയിലെ ജോലിയിലൂടെ സമ്പാദിച്ച തുക കൊണ്ടാണ് പുത്തൻചിറ കരിങ്ങാച്ചിറയിൽ വീടു നിർമ്മിച്ചത്. ഇവിടെ ഒറ്റയ്ക്കാണ് അവർ കഴിയുന്നത്. തന്റെ വീട് സ്ഥിതിചെയ്യുന്ന പത്തര ഏക്കർ സ്ഥലത്തു നിന്നാണണ് കുട്ടികൾക്കു വേണ്ടി കോടികൾ വിലമതിക്കുന്ന ഭൂമിയുടെ രേഖകൾ ടി എൻ പ്രതാപൻ എംഎ‍ൽഎ.യെ അവർ ഏല്പിച്ചത്.

മുമ്പ് എംഎ‍ൽഎ.യും പ്രൊഫ. പി.സി. തോമസും ചേർന്ന് നടത്തുന്ന വയോധികജനങ്ങൾക്കായുള്ള സ്‌നേഹഭവനത്തിനും ഈ മനുഷ്യസ്‌നേഹി സ്ഥലം നൽകിയിട്ടുണ്ട്. കൊടുങ്ങല്ലൂർ ക്ലാസിക് ദർബാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് വെറോണിക്ക പന്തലിപ്പാടൻ ഭൂമിയുടെ രേഖകൾ ടി എൻ പ്രതാപനു കൈമാറിയത്.

നിർധനരായ കുട്ടികളെ കണ്ടത്തെി അവരുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസപരമായി കൂടുതൽ ശ്രദ്ധ ആവശ്യമുള്ള മേഖലകളിൽ പ്രത്യേക പരിഗണന നൽകുന്നതിനുമുള്ള പദ്ധതിയാണ് കുട്ടികളുടെ ഗ്രാമം. കൊടുങ്ങല്ലൂരിലെ സ്‌നേഹപൂർവം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്‌നേഹപൂർവം പദ്ധതിയുടെ രണ്ടാംഘട്ടമാണ് കുട്ടികളുടെ കലാഗ്രാമം.

സ്‌നേഹപൂർവം പദ്ധതി ആരംഭിച്ച കൊടുങ്ങല്ലൂരിൽ തന്നെ കുട്ടികളുടെ കലാഗ്രാമത്തിന്റെ ആദ്യസംരംഭം പ്രവർത്തനം ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി സസ്ഥാന സർക്കാർ ഒരു കോടി അനുവദിച്ചിരുന്നു. അഞ്ച് വയസ്സിന് താഴെയുള്ളവരും ഒന്നാം ക്‌ളാസ് മുതൽ പ്‌ളസ്ടു വരെയുള്ള വിദ്യാർത്ഥികളുമായ കുട്ടികളെ അവധി ദിവസങ്ങളിൽ അവരുടെ വീടുകളിൽ നിന്നും കലാഗ്രാമത്തിലത്തെിക്കുകയും ക്‌ളാസ് നൽകിയ ശേഷം തിരിച്ചു വീടുകളിൽ എത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. കുട്ടികളുടെ ഗ്രാമനിർമ്മാണത്തിനായി ഏകദേശം ആറ് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP