Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്തവണത്തെ പരമ വിശിഷ്ട സേവാ മെഡൽ സ്വന്തമാക്കിയത് മലപ്പുറം പൊന്നാനി സ്വദേശി അശോക് കുമാർ; നാവികസേനയുടെ ഉപമേധാവിയായ വൈസ് അഡ്‌മിറൽ ജി. അശോക് കുമാറിന് ഇത് സന്തോഷത്തിന്റെ നിമിഷം

ഇത്തവണത്തെ പരമ വിശിഷ്ട സേവാ മെഡൽ സ്വന്തമാക്കിയത് മലപ്പുറം പൊന്നാനി സ്വദേശി അശോക് കുമാർ; നാവികസേനയുടെ ഉപമേധാവിയായ വൈസ് അഡ്‌മിറൽ ജി. അശോക് കുമാറിന് ഇത് സന്തോഷത്തിന്റെ നിമിഷം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരമ വിശിഷ്ട സേവാ മെഡൽ സ്വന്തമാക്കിയത് മലപ്പുറം പൊന്നാനി സ്വദേശി അശോക് കുമാർ. നാവികസേനയുടെ ഉപമേധാവിയാണ് വൈസ് അഡ്‌മിറൽ ജി. അശോക് കുമാർ. അശോക് കുമാറിന് അടക്കം മൂന്ന് മലയാളികൾക്ക് അതിവിശിഷ്ട സേവാ മെഡലുകളും ലഭിച്ചു.

ലഫ്റ്റനന്റ് ജനറൽ ജോൺസൺ പി. മാത്യു, മേജർ ജനറൽമാരായ പി. ഗോപാലകൃഷ്ണ മേനോൻ, പ്രദീപ് ചന്ദ്രൻ നായർ എന്നിവരടക്കം 32 പേർക്കാണു രാജ്യത്ത് അതിവിശിഷ്ട സേവാ മെഡൽ. ഒരു വർഷത്തെ ഇടവേളയിൽ മേജർ വിപുൽ നാരായണൻ (ഗ്രനേഡിയേഴ്‌സ്) വീണ്ടും ധീരതയ്ക്കുള്ള സേനാ മെഡലിന് അർഹനായപ്പോൾ, ഒളിംപ്യനും സേനയിൽ നായിബ് സുബേദാറുമായ ജിൻസൻ ജോൺസൺ (ആർട്ടിലറി) വിശിഷ്ട സേനാ മെഡൽ നേടി.

വൈസ് അഡ്‌മിറൽമാരായ അനിൽ കുമാർ ചാവ്ല, അതുൽ കുമർ ജെയിൻ എന്നിവർക്കൊപ്പമാണു അശോക് കുമാറിന്റെ നേട്ടം. മലപ്പുറം പൊന്നാനി സ്വദേശിയായ അശോക് കുമാർ, 2016 ജൂണിലാണു സേനയുടെ ഉപമേധാവിയായത്.

കരസേനയുടെ ഡൽഹി ആസ്ഥാനത്ത് അഡീഷനൽ ഡയറക്ടർ ജനറലായ ജോൺസൺ മാത്യുവിന് കശ്മീരിലായിരിക്കെ തീവ്രവാദ ഭീഷണി ഏറ്റവും രൂക്ഷമായ മേഖലയിൽ സേനയെ നയിച്ച മികവു പരിഗണിച്ചാണു അംഗീകാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP