Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: ഒന്നാം പ്രതി വി എസ് ശിവകുമാറിന്റെയും നാലാം പ്രതി എൻ എസ് ഹരികുമാറിന്റെയും വീടുകൾ റെയ്ഡ് ചെയ്ത റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: ഒന്നാം പ്രതി വി എസ് ശിവകുമാറിന്റെയും നാലാം പ്രതി എൻ എസ് ഹരികുമാറിന്റെയും വീടുകൾ റെയ്ഡ് ചെയ്ത റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ ആരോഗ്യ- ദേവസ്വം മന്ത്രി വി എസ്. ശിവകുമാർ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ടു പ്രതികളുടെ വസതികൾ വിജിലൻസ് റെയ്ഡ് ചെയ്തിന്റെ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഒന്നാം പ്രതി ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീടും നാലാം പ്രതി എൻ.എസ്. ഹരികുമാറിന്റെ രണ്ടു വസതികൾ റെയ്ഡ് ചെയ്തതിന്റെ റിപ്പോർട്ടാണ് സമർപ്പിച്ചത്. ഹരികുമാറിന്റെ ഇരുനിലയുള്ള പുളിമൂട് വീട്ടിന്റെ താഴത്തെ നിലവാടകക്ക് കൊടുത്തിതിരിക്കുന്നതിന്റെ വാടക കരാർ കോടതിയിൽ ഹാജരാക്കി. ഇയാളുടെ വഞ്ചിയൂർ ഇരുനില വീട്ടിൽ ബന്ധു താമസിക്കുന്നതായും സെർച്ച് റിപ്പോർട്ടിൽ പറയുന്നു. ക്രിമിന്നൽ നടപടി ക്രമത്തിലെ വകുപ്പ് 94 പ്രകാരമാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ച് കോടതിയിൽ നിന്നു പരിശോധന വാറണ്ട് വിജിലൻസ് വാങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP