Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോർട്ടികോർപ്പ് അഴിമതിയിൽ കൃഷിമന്ത്രിക്ക് എതിരെ വിജിലൻസ് അന്വേഷണം. ഹോർട്ടികോർപ്പ് എംഡിയടക്കം ആറു ഉദ്യോഗസ്ഥർക്കെതിരേയും അന്വേഷണം വേണമെന്ന് കോടതി

ഹോർട്ടികോർപ്പ് അഴിമതിയിൽ കൃഷിമന്ത്രിക്ക് എതിരെ വിജിലൻസ് അന്വേഷണം. ഹോർട്ടികോർപ്പ് എംഡിയടക്കം ആറു ഉദ്യോഗസ്ഥർക്കെതിരേയും അന്വേഷണം വേണമെന്ന് കോടതി

കോട്ടയം: ഹോർട്ടികോർപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കൃഷിമന്ത്രി കെ.പി.മോഹനനെതിരെ വിജിലൻസ് അന്വേഷണത്തിന് കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു.

അഴിമതിക്ക് കൃഷി മന്ത്രിയും കൂട്ടുനിന്നെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി സുഗുണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. മന്ത്രിയെ കൂടാതെ ഹോർട്ടികോർപ്പ് എം.ഡി അടക്കം ആറു ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ഉണ്ടാവും. പത്തനംതിട്ട ഡിവൈ.എസ്‌പിക്കാണ് അന്വേഷണ ചുമതല.

പരാതി ഗൗരവസ്വഭാവമുള്ളതാണെന്നും അന്വേഷിച്ച് എത്രയും വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. മന്ത്രി അധികാര ദുർവിനിയോഗം നടത്തി അഴിമതിക്ക് കൂട്ടുനിന്നു, പൊതുവിപണിയിൽ വിൽക്കുന്നതിന് പച്ചക്കറി ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടു. ഹോർട്ടി കോർപ് ചെയർമാൻ അറിയാതെയാണ് മന്ത്രിയും എം.ഡിയും ചേർന്ന് പല തീരുമാനങ്ങളും എടുത്തിരുന്നതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറിയും ഹോർട്ടികോർപ്പ് മുഖേന നേരിട്ട് സംഭരിക്കുമെന്ന സർക്കാർ പ്രഖ്യാപനം അട്ടമറിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് പത്ത് ശതമാനം പച്ചക്കറി മാത്രമാണ് . മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി പറഞ്ഞിട്ടും കാന്തല്ലൂരിലെ കർഷകരിൽ നിന്ന് സംഭരിച്ചത്.  തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് കൂടിയ വിലയ്ക്ക് ഹോർട്ടി കോർപ്പ് പച്ചക്കറി വാങ്ങിയതും വാർത്തയായി. കമ്മീഷൻ മോഹമാണ് ഇതിന് കാരണമെന്നാണ് വിമർശനം.

ഹോർട്ടികോർപ്പ് ചെയർമാനും കർഷക കോൺഗ്രസ് നേതാവുമായ ലാൽ വർഗ്ഗീസ് കൽപ്പകവാടിയും മന്ത്രി കെപി മോഹനനുമായി നേരിട്ടുള്ള തർക്കത്തിന് വഴി വച്ച വിവാദങ്ങളാണ് വിജിലൻസ് കേസിലേക്ക് എത്തിക്കുന്നത്. മന്ത്രിയുടെ നോമിനിയാ എം.ഡി. അഴിമതി നടത്തുന്നവെന്ന് ലാൽ വർഗ്ഗീസ് കൽപ്പകവാടിയും ആരോപിച്ചിരുന്നു. മന്ത്രിക്കെതിരെ രൂക്ഷ വിമർശനവും കോൺഗ്രസ് നേതാക്കളുയർത്തി. തുടർന്ന് കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ നേതാക്കളെ താക്കീത് ചെയ്യുകയും ചെയ്തു.

എന്നിട്ടും പ്രശ്‌ന പരിഹാരം സാധ്യമായില്ല. മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ലാൽ വർഗ്ഗീസ് കൽപ്പകവാടി വീണ്ടും രംഗത്തു വന്നു. വിജിലൻസ് കേസിന്റെ പശ്ചാത്തലത്തിൽ മന്ത്രിക്കെതിരെ നിലപാട് ശക്തമാക്കാനാണ് ഹോർട്ടി കോർപ്പ് ചെയർമാന്റെ നീക്കം. എന്നാൽ ഹോർട്ടി കോർപ്പ് അഴിമതിയിൽ തനിക്ക് പങ്കില്ലെന്നായിരുന്നു മന്ത്രി കെപി മോഹനന്റെ പ്രതികരണം. വിവാദങ്ങളിൽ അന്വേഷണം വേണമെന്ന് മന്ത്രിയും ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP