Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാം; അബ്കാരി ലൈസൻസിന് അനുമതി നൽകാൻ സർക്കാർ; ചട്ടങ്ങളിൽ ഭേദഗതി വരുത്തും; തീരുമാനം കാർഷിക സർവകലാശാല ശുപാർശകൾ പിന്നാലെ

പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാം; അബ്കാരി ലൈസൻസിന് അനുമതി നൽകാൻ സർക്കാർ; ചട്ടങ്ങളിൽ ഭേദഗതി വരുത്തും; തീരുമാനം കാർഷിക സർവകലാശാല ശുപാർശകൾ പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ തുടങ്ങിയ പാനീയങ്ങൾ ഉൽപാദിപ്പിക്കുന്നതിന് കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച് അനുബന്ധ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ നിന്ന് വൈൻ ഉൽപാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അബ്കാരി നിയമങ്ങൾക്കനുസൃതമായി ലൈസൻസ് നൽകാനാണ് തീരുമാനം. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തും. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാർഷിക സർവകലാശാല ശുപാർശകൾ സമർപ്പിച്ചത്.

സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നു കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിർദ്ദേശങ്ങളിൽ മാറ്റം വരുത്താനും ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.

പ്രളയബാധിതരുടെ പുനരധിവാസത്തിന് നൽകുന്ന ദാനാധാരങ്ങൾക്ക് മുദ്രവിലയിലും രജിസ്‌ട്രേഷൻ ഫീസിലും 2020 മാർച്ച് 31 വരെ ഇളവ് നൽകാനും റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പദ്ധതികളുടെ നടത്തിപ്പിന് 40 തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗത്തിൽ ധാരണയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP