Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഇരവിപുരം സ്വദേശി പലരിൽ നിന്നായി തട്ടിയത് 50 ലക്ഷം; വ്യാജ വിസയുണ്ടാക്കി നാട്ടുകാരെ പറ്റിച്ചയാൾ ഒടുവിൽ പൊലീസിന് കീഴടങ്ങി; ചിത്രം കണ്ട് ആളെ തിരിച്ചറിഞ്ഞ് തട്ടിപ്പിനിരയായ അനുഭവം തുറന്ന് പറയാനെത്തിയത് ഒട്ടേറെ പേർ

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഇരവിപുരം സ്വദേശി പലരിൽ നിന്നായി തട്ടിയത് 50 ലക്ഷം; വ്യാജ വിസയുണ്ടാക്കി നാട്ടുകാരെ പറ്റിച്ചയാൾ ഒടുവിൽ പൊലീസിന് കീഴടങ്ങി; ചിത്രം കണ്ട് ആളെ തിരിച്ചറിഞ്ഞ് തട്ടിപ്പിനിരയായ അനുഭവം തുറന്ന് പറയാനെത്തിയത് ഒട്ടേറെ പേർ

മറുനാടൻ ഡെസ്‌ക്‌

ഇരവിപുരം: ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 50 ലക്ഷം രൂപ തട്ടിയയാൾ ഒടുവിൽ പൊലീസിന് കീഴടങ്ങി. ഇസ്രയേലിൽ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വ്യാജ വിസയുണ്ടാക്കിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇരവിപുരം പുത്തനഴികം ജോളി ആർക്കേഡിൽ അലക്‌സ് ഹെർമൻ ഗിൾഡ് (49) ആണ് കോടതിയിൽ കീഴടങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനും അന്വേഷണത്തിനുമായി അലക്‌സിനെ ഇരവിപുരം പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അലക്‌സിന് നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്. പ്രതിയെ പിടികൂടാൻ പൊലീസ് മുംബൈയിലും ചെന്നൈയിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

പ്രതി കീഴടങ്ങിയതറിഞ്ഞ് നിരവധിപേർ പരാതിയുമായി ഇരവിപുരം സ്റ്റേഷനിൽ എത്തുന്നുണ്ട്. കാനഡ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനം ജില്ലയിൽ വ്യാപകമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരവിപുരം എസ്‌ഐ. ശ്രീകുമാർ, എഎസ്ഐ.മാരായ വിനോദ്, സക്കീർ എന്നിവർക്കാണ് അനേഷണച്ചുമതല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP