Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിലപ്പോൾ നമ്മൾ വിചാരിച്ചാൽ തിരിച്ചു നൽകാനാവുന്നത് അവന്റെ ജീവിതമാകും; ഈ ചെറുപ്പാക്കാരൻ കാത്തിരിക്കുന്നത് ഒരു വിളിക്കായി; 27ന് മുൻപ് നഷ്ടപ്പെട്ട പാസ്‌പോർട്ടും വീസയും തിരിച്ച് കിട്ടിയില്ലെങ്കിൽ സന്ദേശിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തകരും

ചിലപ്പോൾ നമ്മൾ വിചാരിച്ചാൽ തിരിച്ചു നൽകാനാവുന്നത് അവന്റെ ജീവിതമാകും; ഈ ചെറുപ്പാക്കാരൻ കാത്തിരിക്കുന്നത് ഒരു വിളിക്കായി; 27ന് മുൻപ് നഷ്ടപ്പെട്ട പാസ്‌പോർട്ടും വീസയും തിരിച്ച് കിട്ടിയില്ലെങ്കിൽ സന്ദേശിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തകരും

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്; സന്ദേശിന്റെ സ്വപ്‌നവും കുടുംബത്തിന്റെ പ്രതീക്ഷയും നഷ്ടപ്പെട്ടത് ഒരു നിമിഷത്തിലായിരുന്നു. ഇനി അത് തിരിച്ചു കൊടുക്കണമെങ്കിൽ അത് നമ്മൾ വിചാരിക്കണം. ആ ഒരു വിളിക്കായി കാത്തിരിക്കുകയാണ് സന്ദേശും കുടുംബവും. ലാത്വിയയിലേക്ക് പഠനത്തിനും ജോലിയും തേടിയുള്ള യാത്രക്കായി തായാറെടുത്തിരുന്ന സന്ദേശിന്റെ വീസയും പാസ്‌പോർട്ടും നഷ്ടപ്പെട്ടത് വീസ സ്റ്റാമ്പ് ചെയ്ത് വീട്ടിലേക്ക് മടങ്ങുംവഴി.

ആരുടെയെങ്കിലും കൈയിൽ സന്ദേശിന്റെ പ്രതീക്ഷയായ വീസയും പാസ്‌പോർട്ടും ലഭിച്ചിട്ടുണ്ടെങ്കിൽ തിരിച്ചുനൽകണം. നിസ്സഹായനായ ചെറുപ്പക്കാരൻ അത്തരമൊരു വിളിക്കായി കാത്തിരിക്കുകയാണ്. കഞ്ചിക്കോട്, കെഎൻ പുതൂർ എസ്‌കെ വീട്ടിൽ ജി.സന്ദേശ് ഏജൻസികൾ വഴിയാണു യൂറോപ്യൻ രാജ്യമായ ലാത്വിയയിലേക്കുള്ള വീസ സംഘടിപ്പിച്ചത്. യാത്രയ്ക്കു മണിക്കൂറുകൾ മാത്രം ശേഷിക്കെ നഷ്ടപ്പെട്ട വിഷമത്തിലാണ് ഈ ഇരുപത്തിയാറുകാരൻ. നാളെ പുലർച്ചെ കോയമ്പത്തൂരിൽ നിന്നുള്ള വിമാനത്തിൽ ഡൽഹിയിലേക്കും 27നു രാവിലെ ഡൽഹിയിൽ നിന്നു ലാത്വിയയിലേക്കുമായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്.

ബൈക്കിൽ വരുന്ന വഴി പാലക്കാട് ബിഗ്ബസാറിനു സമീപത്തു വച്ച് നഷ്ടമായെന്നാണു സന്ദേശിനു സംശയം. സന്ദേശും സുഹൃത്തുക്കളും ചേർന്നു പലയിടത്തും പരിശോധിച്ചെങ്കിലും ഇവ കണ്ടെത്താനായില്ല. സൗത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിഎസ്സി കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ സന്ദേശ് നാട്ടിലെ ബാങ്കിൽ താൽക്കാലിക ജോലി ചെയ്യുകയാണ്.

ലാത്വിയയിൽ എംബിഎ പഠനത്തിനൊപ്പം ജോലിയുമായിരുന്നു ലക്ഷ്യം. ദിവസവും 2 മണിക്കൂർ മാത്രമാണ് അവിടെ എംബിഎ ക്ലാസുള്ളത്. ബാക്കി സമയം അവിടെ ഒരു ജോലി കണ്ടെത്തി കുടുംബത്തെ നോക്കാമെന്നാണ് സന്ദേശ് കരുതിയിരുന്നത്. അമ്മ ഷീലയ്ക്കും സഹോദരൻ സന്ദീപിനും ഈ യാത്രയിൽ വലിയ പ്രതീക്ഷയുമായിരുന്നു. യാത്രയ്ക്കായി എല്ലാ ഒരുക്കങ്ങളും അമ്മ പൂർത്തിയാക്കി. നഷ്ട്ടപ്പെട്ട വീസ ലഭിച്ചില്ലെങ്കിൽ 27ന് ഡൽഹിയിൽ നിന്നുള്ള യാത്ര സാധിക്കില്ല. അവസാന നിമിഷം വരെ വീസ കണ്ടെത്താനുള്ള പരിശ്രമത്തിലാണു കുടുംബം. 9020913388.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP