Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശാഖ് മരിച്ചത് തെന്നിവീണല്ല; എതിരെ വന്ന കാറിടിച്ച്; കാർ ഡ്രൈവർ കുറ്റം ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങി; ഇടിച്ചിട്ട ശേഷം രക്ഷിക്കാതെ സ്ഥലം വിട്ടതെന്നും കുറ്റസമ്മതം; ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപെടുമായിരുന്ന യുവാവിന്റെ മരണത്തിൽ ഞെട്ടി നാട്ടുകാർ

വിശാഖ് മരിച്ചത് തെന്നിവീണല്ല; എതിരെ വന്ന കാറിടിച്ച്; കാർ ഡ്രൈവർ കുറ്റം ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങി; ഇടിച്ചിട്ട ശേഷം രക്ഷിക്കാതെ സ്ഥലം വിട്ടതെന്നും കുറ്റസമ്മതം; ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപെടുമായിരുന്ന യുവാവിന്റെ മരണത്തിൽ ഞെട്ടി നാട്ടുകാർ

കോട്ടയം: ഇന്നലെ രാത്രി ഒൻപതരയോടെ എരുമേലി കൊരട്ടി കെ.റ്റി ഡി സി -പിൽഗ്രിമംസ് സെന്ററിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചത് ബൈക്കിൽ നിന്നും തെന്നി വീണല്ല. ബൈക്കിൽ എതിരെ വന്ന കാറിടിച്ചാണെന്നു തെളിഞ്ഞു. കുവപ്പള്ളി പാറയിൽ ബെന്നി ജോസഫിന്റെയും ഷൈനിയുടെയും മകൻ വിശാഖ് ജോസഫ് (22) ആണ് ബൈക്ക് അപകടത്തിൽ മരിച്ചത് . പാറത്തോട് സ്വദേശി സക്കീറിന്റെ മാരുതി 800 കാറാണ് വിശാഖിന്റെ ബൈക്കിൽ ഇടിച്ചത് . അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കുവാൻ തയ്യാറാകാതെ സക്കീർ പെട്ടെന്ന് തന്നെ സ്ഥലം വിടുകയായിരുന്നു. ഇന്ന് രാവിലെ സക്കീർ കുറ്റം ഏറ്റുപറഞ്ഞു പൊലീസിൽ കീഴടങ്ങി .. കാറിടിച്ചു വീണ യുവാവിനെ റോഡിൽ ഉപേക്ഷിക്കാതെ ഒരൽപം ദയ കാണിച്ചിരുന്നവെങ്കിൽ ആ യുവാവിന്റെ ജീവൻ ചിലപ്പോൾ രക്ഷപ്പെട്ടേനെ

ഇന്നലെ രാത്രിയിൽ റോഡരികിൽ മറിഞ്ഞു കിടന്നിരുന്ന ബൈക്കിന്റെ അടുത്ത് ഗുരുതരാവസ്ഥയിൽ കിടന്ന നിലയിലാണ് വിശാഖിനെ അതുവഴി പിന്നീട് വന്ന ചില യാത്രക്കാർ കണ്ടെത്തിയത്. ഉടൻതന്നെ അവർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, എത്തിയപ്പോഴേക്കും വിശാഖ് മരിച്ചിരുന്നുവെന്നു ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

വിശാഖ് ബൈക്ക് മറിഞ്ഞു അപകടത്തിൽ പെട്ടതാണോ, വേറെ വാഹനങ്ങൾ ഇടിച്ചു അപകടത്തിൽപെട്ടതാണോ എന്ന് ആ സമയത്തു വ്യക്തമായിട്ടില്ലായിരുന്നു. ഇന്ന് രാവിലെ പൊലീസ് ആ സ്ഥലത്തിനോടടുത്തുള്ള സിസി ടി വി ക്യാമറകൾ പരിശോധിക്കുവാൻ തയ്യാറെടുക്കുന്ന സമയത്താണ് പാറത്തോട് സ്വദേശി സക്കീർ കുറ്റം ഏറ്റുപറഞ്ഞു പൊലീസിൽ കീഴടങ്ങുവാൻ എത്തിയത്. രാത്രിയിൽ താൻ സഞ്ചരിച്ചിരുന്ന മാരുതി 800 കാർ അബദ്ധത്തിൽ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് സക്കീർ മൊഴി നൽകിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ എന്ന കുറ്റത്തിന് പൊലീസ് സക്കീറിനു എതിരെ കേസെടുത്തു അറസ്റ്റ് ചെയ്തു. നാളെ കോടതിയിൽ ഹാജരാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP