Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി ജയരാജന്റെ മകൻ ആശിഷിനോട് മോശമായി പെരുമാറിയത് പൊലീസ് തന്നെ; കാര്യങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങളിൽ എത്തിച്ചത് കോൺഗ്രസ് അനുകൂല സംഘടന നേതാവായ മനോജ് എന്ന പൊലീസുകാരൻ: ശുചിമുറി വിവാദത്തിൽ ദൃശ്യങ്ങൾ പുറത്തുവിട്ട് പീപ്പിളിന്റെ റിപ്പോർട്ട്

പി ജയരാജന്റെ മകൻ ആശിഷിനോട് മോശമായി പെരുമാറിയത് പൊലീസ് തന്നെ; കാര്യങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങളിൽ എത്തിച്ചത് കോൺഗ്രസ് അനുകൂല സംഘടന നേതാവായ മനോജ് എന്ന പൊലീസുകാരൻ: ശുചിമുറി വിവാദത്തിൽ ദൃശ്യങ്ങൾ പുറത്തുവിട്ട് പീപ്പിളിന്റെ റിപ്പോർട്ട്

കണ്ണൂർ: ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട സിപിഎം നേതാവ് പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയത് പൊലീസ് തന്നെയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കൈരളി പീപ്പിൾ ചാനൽ. ആശിഷ് രാജ് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചെന്ന വാർത്തയുടെ സത്യാവസ്ഥയാണ് ഇതോടെ പുറത്തു വന്നതെന്ന് പറഞ്ഞുകൊണ്ടാണ് പീപ്പിൾ റിപ്പോർട്ട്. കോൺഗ്രസ് അനുകൂല പൊലീസ് സംഘടനയുടെ നേതാവ് കൂടിയായ മനോജ് എന്ന ഉദ്യോഗസ്ഥൻ സംഭവം മാധ്യമങ്ങൾക്ക് മുന്നിൽ വളച്ചൊടിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: ആർ എം എസ് എ കലോൽസവത്തിൽ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടികളുടെ പ്രാഥമിക ആവശ്യത്തിന് വേണ്ടിയാണ് ആശിഷ് ശൗചാലയ സൗകര്യം ആവശ്യപ്പെട്ടത്. എന്നാൽ ശൗചാലയ സൗകര്യം നൽകാതെ ആശിഷിനെ തള്ളുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പി ജയരാജന്റെ സഹോദരിയും മുൻ വടകര എംപിയുമായ സതിദേവിയുടെ മകളും കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം ഭോപ്പാലിൽ നടന്ന കലോത്സവത്തിൽ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു. ഇതിനിടെ ശുചിമുറിയിൽ പോകുന്നതിന് വേണ്ടി മട്ടന്നൂർ പൊലീസ് സ്റ്റേഷന്റെ മുന്നിൽ ബസ് നിർത്തി.

ശുചിമുറി സൗകര്യങ്ങൾ പൊതുവേ കുറവാണ് മട്ടന്നൂർ ടൗണിൽ. എന്നാൽ ജനമൈത്രി പൊലീസ് സ്റ്റേഷൻ ആയതുകൊണ്ട് ശുചിമുറിയിൽ പോകാനുള്ള സൗകര്യം നൽകിയിട്ടുണ്ട്.

ഇക്കാര്യം അറിയാവുന്ന ആശിഷ് സംഘത്തോടൊപ്പമുള്ള അദ്ധ്യാപികമാരുടെ ആവശ്യപ്രകാരമാണ് പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനം നിർത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മനോജ് എന്ന പൊലീസുകാരനോട് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് അത്യാവശ്യമായി ശുചിമുറി സൗകര്യം വേണമെന്ന് ആവശ്യപെട്ടു.

എന്നാൽ ഇതൊന്നും ഇവിടെ പറ്റില്ലെന്നും വേണമെങ്കിൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ പോയിക്കൊളൂ എന്നും പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. തുടർന്ന് അദ്ധ്യാപികമാരും വിദ്യർത്ഥിനികളും വീട്ടിലേക്ക് തിരിച്ചു പോയി.

എന്നാൽ പിന്നീട് പി ജയരാജന്റെ മകനാണെന്ന് ആശിഷ് എന്ന് സിഐ പറഞ്ഞതിലൂടെ അറിഞ്ഞ മനോജ്, നടപടി വരാൻ സാധ്യതയുണ്ടെന്ന് കരുതി സംഭവം വളച്ചൊടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എസ്‌പി റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്. പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആശിഷ് രാജും പരാതി നൽകിയിട്ടുണ്ട്.

പീപ്പിൾ പുറത്തുവിട്ട ദൃശ്യങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP