Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനൊരുങ്ങി സുധീരൻ; ലഹരിവിരുദ്ധ സന്ദേശവുമായി കേരളപര്യടനം അടുത്ത മാസം നാലു മുതൽ

ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനൊരുങ്ങി സുധീരൻ; ലഹരിവിരുദ്ധ സന്ദേശവുമായി കേരളപര്യടനം അടുത്ത മാസം നാലു മുതൽ

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുക, സമൂഹത്തിലെ ക്രിമിനൽവത്കരണം തടയുക, പ്രകൃതിയെ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളുയർത്തി കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ കേരളപര്യടനത്തിനൊരുങ്ങുന്നു. നവംബർ നാലു മുതൽ ഡിസംബർ രണ്ടു വരെ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളപര്യടനം നടത്തുക.

ഒക്ടോബർ രണ്ടു മുതൽ രണ്ടാഴ്ചക്കാലം ഗാന്ധി ജയന്തി പക്ഷാചരണം നടത്തും. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, പ്‌ളാസ്റ്റിക്കിനെതിരെ ബോധവത്കരണം നടത്തുക, ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ദൗത്യങ്ങൾ പക്ഷാചരണ കാലത്ത് ഏറ്റെടുക്കുമെന്ന് വി എം. സുധീരൻ പറഞ്ഞു.

പാർട്ടി പുനഃസംഘടന ബൂത്ത് തലത്തിൽ 99 ശതമാനവും പൂർത്തിയായതായി സുധീരൻ പറഞ്ഞു. മണ്ഡലം, ബ്‌ളോക്ക് തലത്തിലേത് ഉടൻ നടക്കും. പാർട്ടി പ്രവർത്തന ഫണ്ട് സ്വരൂപിക്കലും കേരള പര്യടനത്തിന്റെ ലക്ഷ്യമാണെന്നും
കാശ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെപിസിസി 5 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP