Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും; കരട് സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും തിങ്കളാഴ്ച മുതൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും; കരട് സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും തിങ്കളാഴ്ച മുതൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനതപുരം: പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അന്തിമപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും. കരട് സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും തിങ്കളാഴ്ചമുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. 2020 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് പേരുചേർക്കാം.

തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതുതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫോറം 4) തിരുത്തൽ വരുത്തുന്നതിനും (ഫോറം 6) പോളിങ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫോറം 7) ഓൺലൈനായി അപേക്ഷ നൽകണം. പേര് ഒഴിവാക്കുന്നതിന് ഫോറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in എന്ന സൈറ്റിലാണ് സമർപ്പിക്കേത്. വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും കമീഷന്റെ വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്.

അംഗീകൃത ദേശീയ, സംസ്ഥാന പാർട്ടികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികൾക്കും കോപ്പി സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് നിശ്ചിതനിരക്കിൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് അപ്പീലുകൾ നൽകാം.

പഞ്ചായത്തിൽ ഡെപ്യൂട്ടി ഡയറക്ടർമാരും മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപറേഷനിൽ നഗരകാര്യ റീജ്യണൽ ഡയറക്ടർമാരുമാണ് അപ്പീൽ അധികാരികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP