Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപതിരഞ്ഞെടുപ്പ്: 28 തദ്ദേശ സ്ഥാപന വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു; 11 ജില്ലകളിലെ വാർഡുകളിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഓഗസ്റ്റ്-3ന്

ഉപതിരഞ്ഞെടുപ്പ്: 28 തദ്ദേശ സ്ഥാപന വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു; 11 ജില്ലകളിലെ വാർഡുകളിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഓഗസ്റ്റ്-3ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 11 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസർമാർക്ക് നിർദ്ദേശം നൽകി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡിലെയും കോഴിക്കോട് ജില്ലയിലെരണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലെയും തിരുവനന്തപുരം ജില്ലയിലെ ഒരു ജില്ലാപഞ്ചായത്ത് വാർഡിലെയും എറണാകുളം ജില്ലയിലെ ഒരു നഗരസഭാ വാർഡിലെയും പാലക്കാട് ജില്ലയിലെ രണ്ട് നഗരസഭാ വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്.

കരട് വോട്ടർപട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും ആക്ഷേപങ്ങളും ജൂലൈ 23 വരെ ഓൺലൈനായി സമർപ്പിക്കാം. പേര് ഉൾപ്പെടുത്തുന്നതിന് - ഫാറം 4,ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് - ഫാറം 6 പോളിങ് സ്റ്റേഷൻ/വാർഡ് സ്ഥാനമാറ്റം - ഫാറം 7 എന്നീഅപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫാറം-5-ൽ നേരിട്ടോ രജിസ്റ്റേർഡ് തപാലിലൂടെയോ അപേക്ഷിക്കണം.

അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീർപ്പ് കൽപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 2ആണ്. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 3-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയതിയായ 2019 ജനുവരി ഒന്നിനോ, അതിനുമുമ്പോ അപേക്ഷകർക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട്‌വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിക്കും.

നിലവിലെ പട്ടിക www.lsgelection.kerala.gov.in þൽ ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ, പോത്തൻകോട് ബ്ലോക്ക്പഞ്ചായത്തിലെ കണിയാപുരം, കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തള്ളൂർ, ചെങ്കലിലെ മര്യാപുരം,കുന്നത്തുകാലിലെ നിലമാമൂട്, അമ്പൂരിയിലെ തുടിയംകോണം, പോത്തൻകോടിലെ മണലകം, പാങ്ങോടിലെ അടപ്പുപാറ, കൊല്ലം ജില്ലയിൽ, കുണ്ടറ ഗ്രാമ പഞ്ചായത്തിലെ റോഡ് കടവ്, കുളക്കടയിലെ മലപ്പാറ, പത്തനംതിട്ട ജില്ലയിൽ, നാറാണം മൂഴി ഗ്രാമ പഞ്ചായത്തിലെ കക്കുടുമൺ, കോട്ടയം ജില്ലയിൽ, പള്ളിക്കത്തോട്ഗ്രാമപഞ്ചായത്തിലെ ആനിക്കാട്, ഇടുക്കി ജില്ലയിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി, എറണാകുളം ജില്ലയിൽ, കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി, തൃശൂർ ജില്ലയിൽ, കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ, പാലക്കാട് ജില്ലയിൽ, ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ ഷൊർണൂർ ടൗൺ, പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂർക്കോട് നോർത്ത്, തെങ്കരയിലെ മണലടി, പല്ലശ്ശനയിലെ മഠത്തിൽക്കളം,നെല്ലിയാമ്പതിയിലെ പുലയമ്പാറ, മലപ്പുറം ജില്ലയിൽ, മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, നന്നംമുക്കിലെ പെരുമ്പാൾ, കോഴിക്കോട് ജില്ലയിൽ, മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി,കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പടിയക്കണ്ടി, കാസർഗോഡ് ജില്ലയിൽ,ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കാരക്കാട് എന്നീ വാർഡുകളിലെ വോട്ടർപട്ടികയാണ് പ്പിന് മുന്നോടിയായി പുതുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP