Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശക്തിയായ കാറ്റിൽ സ്‌കൂളിന്റെ മേൽക്കൂര പറന്നു പോയി; മഴയിൽ വോട്ടിങ് മെഷീനും വിവിപാറ്റും നനഞ്ഞു കുതിർന്നു; ലോകോത്തര നിലവാരം പറയുന്ന കേരളത്തിലെ ബിരിക്കുളം എ.യു.പി സ്‌കൂളിൽ ഒരുക്കിയ പോളിങ് ബൂത്തിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടതിങ്ങനെ

ശക്തിയായ കാറ്റിൽ സ്‌കൂളിന്റെ മേൽക്കൂര പറന്നു പോയി; മഴയിൽ വോട്ടിങ് മെഷീനും വിവിപാറ്റും നനഞ്ഞു കുതിർന്നു; ലോകോത്തര നിലവാരം പറയുന്ന കേരളത്തിലെ ബിരിക്കുളം എ.യു.പി സ്‌കൂളിൽ ഒരുക്കിയ പോളിങ് ബൂത്തിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: ബിരിക്കുളത്ത് കനത്ത മഴയിലുംകാറ്റിലും സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് പോളിങ് തടസ്സപ്പെട്ടു. പോളിങ് ബൂത്തിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയി.കനത്ത മഴയിൽ വോട്ടിങ് മെഷീനും വിവിപാറ്റും നനഞ്ഞു. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ബിരിക്കുളം എ.യു.പി സ്‌കൂളിൽ ഒരുക്കിയ 180, 181 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രം വരെ മഴ നനച്ചത്.

ധാരാളം വോട്ടർമാരാണ് ബൂത്തിന് മുന്നിൽ വോട്ട് ചെയ്യാൻ കാത്ത് നിന്നിരുന്നത്. തീരദേശ മേഖലയിലടക്കം നിരവധി പേർ വോട്ട് ചെയ്യാനെത്തി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. വോട്ടിങ് യന്ത്രം മഴ നനഞ്ഞതിനെ തുടർന്ന് പോളിങ് നിർത്തി വച്ചിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP