Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല; 'അത്തരക്കാരെ സിപിഎമ്മിൽ വെച്ചു പൊറുപ്പിക്കില്ല'; കൊലപാതകങ്ങൾ നടത്തിയവർ ആരായാലും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും വി എസ് അച്യുതാനന്ദൻ

'രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല; 'അത്തരക്കാരെ സിപിഎമ്മിൽ വെച്ചു പൊറുപ്പിക്കില്ല'; കൊലപാതകങ്ങൾ നടത്തിയവർ ആരായാലും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും വി എസ് അച്യുതാനന്ദൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വി എസ് അച്യുതാനന്ദൻ രംഗത്ത്. കാസർകോട്ടെ ഇരട്ടകൊലപാതകം പൈശാചികവും മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും രാഷ്ട്രീയം സംബന്ധിച്ച പ്രശ്‌നങ്ങൾ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നുമാണ് പത്രക്കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചത്.

ഇത്തരം ചിന്തകൾ പാർട്ടി അംഗങ്ങളിൽ ഉണ്ടാകുന്നത് ഗുരുതരമായ വ്യതിയാനമാണെന്നും സിപിഎമ്മിൽ അത്തരക്കാരെ വെച്ചു പൊറുപ്പിക്കില്ലെന്നുള്ളത് പാർട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും വി എസ് അറിയിച്ചു. അതിക്രൂരമായ കൊലയ്ക്ക് പിന്നിൽ ആരായാലും നിയമത്തിന് മുന്നിലെത്തുക തന്നെ വേണമെന്നും നിയമമനുശാസിക്കുന്ന ശക്ഷ അവർക്ക് ലഭിക്കുന്നുവെന്ന് പൊലീസിന് ഉറപ്പാക്കാൻ കഴിയണമെന്നും വി എസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP