Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്‌നം; വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വി എസ്; പ്രതിഷേധം ഉയർത്തുന്നത് തൽപ്പര കക്ഷികളെന്നും അച്യുതാന്ദൻ

ആർത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്‌നം; വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വി എസ്; പ്രതിഷേധം ഉയർത്തുന്നത് തൽപ്പര കക്ഷികളെന്നും അച്യുതാന്ദൻ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു വി എസ് അച്യുതാനന്ദൻ. രാജകുടുംബത്തിന്റെയും ഭക്തജനസംഘടനകളുടേയും വാദംകേട്ടശേഷമാണ് കോടതി വിധി വന്നത്. ആർത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്‌നമെന്നും വി എസ് പ്രസ്താവനയിൽ പറഞ്ഞു.

സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തുന്നത് തൽപ്പര കക്ഷികളാണ്. വിശ്വാസികൾക്കെതിരാണ് ഇടതുപക്ഷം എന്ന് സ്ഥാപിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം.. ഭരണഘടനക്കും സുപ്രീം കോടതിക്കും എതിരെയാണ് ഇത്തരക്കാർ പ്രതിഷേധം ഉയർത്തുന്നത്. പന്തളം രാജകുടുംബത്തിന്റെയും ഭക്ത സംഘടനകളുടേയും വാദം കേട്ട ശേഷമാണ് കോടതി വിധി വന്നതെന്നും വി എസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP