Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിന്നാക്കക്കാരുടെ ബുദ്ധി ആർക്കും തീറെഴുതിയിട്ടല്ല; അവർക്ക് ചിന്താ ശക്തിയുണ്ടെന്ന് നടേശൻ മനസ്സിലാക്കണം: വെള്ളാപ്പള്ളിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി വി എസ്

പിന്നാക്കക്കാരുടെ ബുദ്ധി ആർക്കും തീറെഴുതിയിട്ടല്ല; അവർക്ക് ചിന്താ ശക്തിയുണ്ടെന്ന് നടേശൻ മനസ്സിലാക്കണം: വെള്ളാപ്പള്ളിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി വി എസ്

തിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി വീണ്ടും വി എസ് അച്യുതാനന്ദൻ. ഗുരു ദർശനങ്ങളെ ആസൂത്രിതമായി വളച്ചൊടിക്കുന്ന ചില പ്രമാണിമാർ അത് തങ്ങളുടെ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. കുമാരനാശാൻ 14 വർഷമിരുന്ന കസേരയലിരുന്ന് ഗുരുവിനെ ഈഴവ ഗുരുവാക്കുന്നത് അപകടകരവും ചരിത്ര നിഷേധവും ആണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ഇതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യ വാദികൾക്കുണ്ട്. ഗുരുദർശനങ്ങളെ സംഘപരിവാറുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നതിന് പിന്നിലെ അസംബന്ധവും അപകടവും തിരച്ചറിയണം. ബിജെപിയുടെ ചരിത്രം വെള്ളാപ്പള്ളിക്കറിയാമോയെന്നും വി എസ്.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനേയും സംവരണത്തെയും എതിർത്തവരാണ് ആർഎസ്എസും ബിജെപിയും. ഇത് മറന്ന് കൊണ്ടാണ് സവർണ്ണ കോമരങ്ങളുമായി കൂട്ടുകൂടാൻ വെള്ളാപ്പള്ളി പോകുന്നത്. നടേശൻ മറ്റ് ചില കച്ചവടങ്ങളിൽ മാത്രം വ്യാപിച്ചിരുന്ന ആളായതുകൊണ്ട്് ഇത് മനസ്സില്ലാക്കി കാണില്ല. പിന്നാക്കക്കാരുടെ ബുദ്ധി ആർക്കും തീറെഴുതിയിട്ടല്ല. അവർക്ക് ചിന്താ ശക്തിയുണ്ടുന്ന് നടേശൻ മനസ്സിലാക്കുന്നത് നന്നെന്നും വി എസ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP