Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാർ കോഴയിൽ അന്വേഷണം; സർക്കാരിന്റെ അനുമതി തേടണമെന്ന നിയമ വ്യവസ്ഥയ്‌ക്കെതിരേ വി എസ് സുപ്രീം കോടതിയിൽ; ആവശ്യം പ്രശാന്ത് ഭൂഷണിന്റെ കേസിൽ കക്ഷി ചേർക്കണമെന്ന്

ബാർ കോഴയിൽ അന്വേഷണം; സർക്കാരിന്റെ അനുമതി തേടണമെന്ന നിയമ വ്യവസ്ഥയ്‌ക്കെതിരേ വി എസ് സുപ്രീം കോടതിയിൽ; ആവശ്യം പ്രശാന്ത് ഭൂഷണിന്റെ കേസിൽ കക്ഷി ചേർക്കണമെന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സർക്കാരിനെതിരെ വി എസ് സുപ്രീം കോടതിയിലേക്ക്. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തുന്നതിനു സർക്കാരിന്റെ അനുമതി തേടണമെന്ന നിയമ വ്യവസ്ഥയ്‌ക്കെതിരേ മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ സുപ്രീം കോടതിയെ സമീപിച്ചു.

ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിച്ച മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ കേസിൽ കക്ഷി ചേർക്കണമെന്നാണു വി.എസിന്റെ ആവശ്യം. ബാർ കോഴക്കേസിലെ തുടരന്വേഷണത്തിനു സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നു തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണു വി എസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അഴിമതി വിരുദ്ധ നിയമത്തിലെ ഭേദഗതി ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.അഴിമതി നിരോധന നിയമം 17എ ഭേദഗതിക്കെതിരെയാണ് കോടതിയെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ സമീപിച്ചത്. ബാർ കോഴ, പാമോയിൽ കേസുകളെ ഈ നിയമം ബാധിക്കുമെന്നാണ് വി എസ് ചൂണ്ടിക്കാണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP