Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ കല്ലുകടി; മുൻ മുഖ്യമന്ത്രിയും മുതിർന്ന സഖാവുമായ വിഎസിന് ആഘോഷച്ചടങ്ങിലേക്ക് ക്ഷണമില്ല; രമേശ് ചെന്നിത്തലയെ പ്രത്യേകം ക്ഷണിച്ച പിണറായി വിഎസിനു നല്കിയത് എംഎൽഎമാർക്കുള്ള പ്രവേശന പാസ്; വി എസ് പരിപാടി ബഹിഷ്‌കരിച്ചതോടെ ആഘോഷത്തിന്റെ നിറം കെടുന്നു

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ കല്ലുകടി; മുൻ മുഖ്യമന്ത്രിയും മുതിർന്ന സഖാവുമായ വിഎസിന് ആഘോഷച്ചടങ്ങിലേക്ക് ക്ഷണമില്ല; രമേശ് ചെന്നിത്തലയെ പ്രത്യേകം ക്ഷണിച്ച പിണറായി വിഎസിനു നല്കിയത് എംഎൽഎമാർക്കുള്ള പ്രവേശന പാസ്; വി എസ് പരിപാടി ബഹിഷ്‌കരിച്ചതോടെ ആഘോഷത്തിന്റെ നിറം കെടുന്നു

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ കല്ലുകടി. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ മുതിർന്ന സഖാവുമായ വി എസ്. അച്യുതാനന്ദൻ ആഘോഷപരിപാടിയിൽ പങ്കെടുത്തില്ല.

തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയിൽ വൈകിട്ട് നിശ്ചയിച്ച ആഘോഷ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് വി എസ് വിട്ടുനിൽക്കുകയായിരുന്നു.

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ കൂടിയായ വിഎസിന് പ്രവേശന പാസ് മാത്രമാണ് നല്കിയതെന്നാണു വിവരം. ഇതിൽ പ്രതിഷേധിച്ച് വി എസ് പരിപാടിയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു.

ചടങ്ങിലേക്ക് എല്ലാ എംഎൽഎമാർക്കും നൽകിയ പ്രവേശനപാസ് മാത്രമാണ് വിഎസിനും ലഭിച്ചത്. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതൃത്വം പരിപാടി ബഹിഷ്‌കരിച്ചിരിക്കുകയാണ്.

സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷവും ഒന്നാം വാർഷികാഘോഷം ബഹിഷ്‌കരിച്ചിരിക്കുന്നത്. അതേസമയം ബഹിഷ്‌കരണമല്ലെന്നും മറ്റു തിരക്കുകൾ ഉണ്ടെന്നുമാണ് പ്രതിപക്ഷനേതാക്കളുടെ വിശദീകരണം.

സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്നലെ രാത്രി മുതൽ പ്രതിഷേധത്തിലാണ്. ഇന്ന് രാവിലെ ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സെക്രട്ടേറിയറ്റ് പരിസരം സംഘർഷഭരിതമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP