Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎമ്മിന്റെ ഹുങ്ക് എന്റെ നേർക്ക് വേണ്ട; ജനപിന്തുണയുടെ കരുത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്; എകെജിക്ക് എതിരായ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.ടി.ബൽറാം

സിപിഎമ്മിന്റെ ഹുങ്ക് എന്റെ നേർക്ക് വേണ്ട; ജനപിന്തുണയുടെ കരുത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്; എകെജിക്ക് എതിരായ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.ടി.ബൽറാം

മറുനാടൻ മലയാളി ഡസ്‌ക്‌

പാലക്കാട്: എ.കെ.ജിക്കെതിരായ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.ടി. ബൽറാം എംഎൽഎ. തനിക്ക് ജനപിന്തുണയുണ്ടെന്നും ആ കരുത്തിലാണ് മുന്നോട്ടു പോകുന്നതെന്നും പറഞ്ഞ ബൽറാം, സിപിഎമ്മിന്റെ ഹുങ്ക് തന്റെ നേർക്ക് എടുക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

തൃത്താലയിൽ ഇറങ്ങി നടക്കാൻ പൊലീസിന്റെ ആവശ്യമില്ല. ജനപിന്തുണയുണ്ട്, ആ കരുത്തിലാണ് മുന്നോട്ടു പോകുന്നത്. വാക്കിൽ തിരുത്താൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. അതിൽ തനിക്ക് വിരോധമില്ല. വാക്കുകളിൽ വന്ന പിശക് ആവർത്തിക്കേണ്ട എന്നു തന്നെയാണ് തീരുമാനം. പക്ഷെ ആ തിരുത്ത് സിപിഎം പറയേണ്ട. എനിക്ക് എന്റെ ജനങ്ങളും പാർട്ടിയുമുണ്ടെന്നും ബൽറാം പറഞ്ഞു.

സിപിഎം നേതാവിനെ വിമർശിച്ചതിന്റെ പേരിൽ തന്റെ മരിച്ചുപോയ അമ്മയെ അടക്കം തെറിവിളിക്കുകയാണെന്നും ബൽറാം കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP