Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യവസായി സംഘടനയുടെ കൊടിപിടിച്ചാൽ എന്തു പോക്രിത്തരവും ആകാമോ? കട്ടപ്പനയിൽ തുറന്നുപ്രവർത്തിച്ച ധനകാര്യ സ്ഥാപനം ബലം പ്രയോഗിച്ച് അടപ്പിച്ച് ഏകോപന സമിതി നേതാവ്; വനിതാ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം

വ്യവസായി സംഘടനയുടെ കൊടിപിടിച്ചാൽ എന്തു പോക്രിത്തരവും ആകാമോ? കട്ടപ്പനയിൽ തുറന്നുപ്രവർത്തിച്ച ധനകാര്യ സ്ഥാപനം ബലം പ്രയോഗിച്ച് അടപ്പിച്ച് ഏകോപന സമിതി നേതാവ്; വനിതാ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം

കട്ടപ്പന: ആലപ്പുഴ അമ്പലപ്പുഴയിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപകമായി കടയടച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സംഘടനയിൽ അംഗത്വമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളെയും വ്യാപാരികൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. കട്ടപ്പനയിലായിരുന്നു സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കെ പി ഹസന്റെ നേതൃത്വത്തിലായിരുന്നു അക്രമം അരങ്ങേറിയത്.

കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തിലേക്ക് കൊടിപിടിച്ചെത്തിയ വ്യാപാരി നേതാക്കൾ ബലം പ്രയോഗിച്ച് ഷട്ടർ ഇടുകയായിയിരുന്നു. ധനകാര്യ സ്ഥാപനങ്ങൾ സമരത്തിൽ പങ്കെടുക്കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജീവനക്കാർ ചെറുത്തു നിന്നതോടെ അസഭ്യം വിളികളും നേതാക്കൾ നടത്തി. പുറത്തുവിന്നും ഷർട്ടർ ഇടുകയും ചെയ്തു. വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. തുടർന്ന് ടൗണിൽ പ്രതിഷേധം പ്രകടനവും നടത്തി വ്യവസായികൾ. കെ പി ഹസന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.

കടപരിശോധിക്കാൻ വരുന്ന ഉദ്യോഗസ്ഥരുടെ ഒപ്പം വരുന്നവർ കടയ്ക്ക് വെളിയിൽ നിൽക്കണെന്നും അല്ലെങ്കിൽ വ്യവസായികൾ അടിച്ചോടിക്കുമെന്നും കെപി ഹസൻ പ്രസംഗിച്ചു. ഹസന്റെ പ്രസംഗം പ്രകോപനപരമായ രീതിയിലാണെന്നും ആക്ഷേപമുണ്ട്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാരിനെതിരെ പ്രവർത്തിക്കാൻ ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി നസറുദ്ദീൻ ആഹ്വാനം ചെയ്തു. ആലപ്പുഴ അമ്പലപ്പുഴയിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് വിൽപന നികുതി ഓഫീസിലേക്ക് വ്യാപാരികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തപ്പോഴാണ് നസറുദ്ദീൻ ഈ നിലപാട് വ്യക്തമാക്കിയത്.

ഇന്ന് രാവിലെ ആറ് മണി മുതൽ തുടങ്ങിയ സമരം വൈകീട്ടുവരെ നീണ്ടു. ഹോട്ടൽ ആൻഡ് റസ്റ്റന്റ് ഓണേഴ്‌സ് അസോസിയേഷന്റെയും ബേക്കേഴ്‌സ് അസോസിയേഷന്റെയും പിന്തുണയും സമരത്തിനുണ്ടായിരുന്നു. ആത്മഹത്യ ചെയ്ത വ്യാപാരിയുടെ കുടുംബത്തിന് നഷ്ട പരിഹാരം, വിധവയ്ക്ക് ജോലി തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വ്യവസായികളുടെ സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP