Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബ്ദം തിരിച്ചറിയും; സഹയാത്രികർ വിഷമിച്ചിരുന്നാൽ തമാശ പറയും; ഇന്ത്യയുടെ ഗഗൻ യാത്രാ സംഘത്തിൽ ഉൾപ്പെട്ട 'വ്യോമമിത്ര' നിസ്സാരക്കാരനല്ല: പിറവിയെടുക്കുന്നത് ഐഎസ്ആർഒയുടെ വട്ടിയൂർക്കാവിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ

ശബ്ദം തിരിച്ചറിയും; സഹയാത്രികർ വിഷമിച്ചിരുന്നാൽ തമാശ പറയും; ഇന്ത്യയുടെ ഗഗൻ യാത്രാ സംഘത്തിൽ ഉൾപ്പെട്ട 'വ്യോമമിത്ര' നിസ്സാരക്കാരനല്ല: പിറവിയെടുക്കുന്നത് ഐഎസ്ആർഒയുടെ വട്ടിയൂർക്കാവിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രാ സംഘത്തിൽ പങ്കാളിയായ ഹ്യുമനോയ്ഡ് (യന്ത്രവനിത) ആയ 'വ്യോമമിത്ര' പിറവിയെടുക്കുന്നത് ഐഎസ്ആർഒയുടെ വട്ടിയൂർക്കാവിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ. വ്യോമമിത്രയുടെ മാതൃക കഴിഞ്ഞ ദിവസം അനാവരണം ചെയ്തിരുന്നു. പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നതിനൊപ്പം സഹയാത്രികർക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും വ്യോമമിത്രയ്ക്കുണ്ട്.

സഹയാത്രികർ വിഷമിച്ചാൽ തമാശ പറഞ്ഞു ചിരിപ്പിക്കാനും കഴിയും. ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ ഉൾപ്പെടെ ദൗത്യത്തലവന്മാരുടെയും സഹയാത്രികരുടെയും ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കും. ഒരു വർഷത്തോളമെടുത്താണു വ്യോമമിത്രയുടെ പ്രാഥമിക രൂപകൽപന പൂർത്തിയാക്കിയത്. 2021 ഡിസംബറിൽ നടത്താൻ ലക്ഷ്യമിടുന്ന ദൗത്യത്തിനു മുന്നോടിയായി ഈ വർഷം ഡിസംബറിലും അടുത്ത ജൂണിലും വ്യോമമിത്ര ബഹിരാകാശത്തെത്തും. ഈ യാത്രകൾക്കിടെ വ്യോമമിത്ര നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്തിമദൗത്യം.

നാസയുടെയും മറ്റും ബഹിരാകാശപേടകങ്ങളിൽ റോബട്ടുകളുണ്ടെങ്കിലും ഹ്യുമനോയ്ഡ് വിഭാഗത്തിൽപ്പെട്ട ആദ്യ ബഹിരാകാശ സഹായി ആയി വ്യോമമിത്ര മാറും. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന 3 പേർക്കൊപ്പം 4ാമത്തെയാൾ എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP