Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാളയാർ പീഡനക്കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചത് എംബി രാജേഷെന്ന് ചാനൽ ചർച്ചയിൽ അഡ്വ. ജയശങ്കർ; ഫോണിൽ വിളിച്ച് ജയശങ്കറിന് മറുപടി നൽകി മുൻ എംപി; ജയശങ്കർ പറയുന്ന എന്ത് തെമ്മാടിത്തരവും കേട്ടിരിക്കുന്ന ആളല്ലെന്നും മര്യാദ പഠിപ്പിക്കുമെന്നും സിപിഎം നേതാവ്

വാളയാർ പീഡനക്കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചത് എംബി രാജേഷെന്ന് ചാനൽ ചർച്ചയിൽ അഡ്വ. ജയശങ്കർ; ഫോണിൽ വിളിച്ച് ജയശങ്കറിന് മറുപടി നൽകി മുൻ എംപി; ജയശങ്കർ പറയുന്ന എന്ത് തെമ്മാടിത്തരവും കേട്ടിരിക്കുന്ന ആളല്ലെന്നും മര്യാദ പഠിപ്പിക്കുമെന്നും സിപിഎം നേതാവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വാളയാർ പീഡനക്കേസിൽ പ്രതികളെ രക്ഷിക്കാൻ സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ് ശ്രമിച്ചെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിന് മറുപടി നൽകാൻ പ്രോഗ്രാമിലേക്ക് ഫോൺ ചെയ്ത് എംബി രാജേഷ്. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിലാണ് ഇന്ന് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചർച്ചയിൽ അതിഥിയായി ജയശങ്കർ ഉണ്ടായിരുന്നെങ്കിലും എം ബി രാജേഷിനെ ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ജയശങ്കർ ഉന്നയിക്കുന്നു എന്നറിഞ്ഞതോടെ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് ഫോൺ ചെയ്ത് തന്റെ വിശദീകരണം നൽകുകയായിരുന്നു.

ഹൈദരാബാദിൽ ദിശ കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന ചർച്ചയ്ക്കിടെയാണ് അഡ്വ എ ജയശങ്കർ ഗുരുതരമായ ആരോപണം രാജേഷിനെതിരെ ഉന്നയിച്ചത്. 'വാളയാർ കേസിൽ എംബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായിട്ടുള്ള നിതിൻ കണിച്ചേരിയും മുൻകൈയെടുത്താണ് പ്രതികളെ രക്ഷിച്ചിട്ടുള്ളത്. ലോകത്തെല്ലാ ആളുകൾക്കും അറിയുന്ന കാര്യമാണത്. ആ പ്രതികളിപ്പോൾ മാന്യന്മാരായി നെഞ്ചും വിരിച്ച് നടക്കുന്നു. അവർ ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും എല്ലാ ജാഥയ്ക്കും പോകുന്നു,' എന്നായിരുന്നു ഇന്നത്തെ ന്യൂസ് അവർ ചർച്ചയിൽ അഡ്വ ജയശങ്കർ പറഞ്ഞത്.

ഇതോടെ മറുപടിയുമായി ഫോണിൽ രാജേഷ് എത്തുകയായിരുന്നു. ആരെയും എന്തുംപറയാൻ ജന്മാവകാശമുണ്ടെന്ന് കരുതുന്ന ആളാണ് ജയശങ്കർ. പുലഭ്യം പറയൽ അലങ്കാരമായിട്ടും ഭൂഷണമായിട്ടും കൊണ്ടുനടക്കുന്ന ആളാണ്. പക്ഷെ എന്ത് തെമ്മാടിത്തരവും പറഞ്ഞാൽ കേട്ടിരിക്കാൻ ആളല്ല ഞാനെന്നും അദ്ദേഹത്തെ മര്യാദ പഠിപ്പിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.

ഇത്തരം അപമാനകരമായ പ്രതികരണം ആദ്യം നടത്തിയത് ഹിന്ദു ഐക്യവേദിയുടെ നേതാവ് കെപി ശശികലയാണ്. മറ്റ് ചിലരും ഇതേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇവർക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ക്രിമിനൽ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. ജയശങ്കറിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് രാജേഷ് പറഞ്ഞു. അതേസമയം രാജേഷിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി അഡ്വ. ജയശങ്കർ പറഞ്ഞു. നിയമനടപടിയെ ഭയക്കുന്ന ആളല്ല താനെന്നും നേരത്തെ രാജേഷിന്റെ പാർട്ടി സെക്രട്ടറിയായ പിണറായി വിജയനും തനിക്കെതിരെ കേസ് നൽകിയിരുന്നതായും ജയശങ്കർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP