Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ നിരവധി ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ; വാളയാറിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥ വന്നതോടെ അതിർത്തി കടക്കാൻ ആളുകളുടെ കാത്തിരിപ്പ്; ശരാശരി 1800 പേരെതുന്ന വാളയാർ ആശങ്കയിൽ

കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ നിരവധി ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ; വാളയാറിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥ വന്നതോടെ അതിർത്തി കടക്കാൻ ആളുകളുടെ കാത്തിരിപ്പ്; ശരാശരി 1800 പേരെതുന്ന വാളയാർ ആശങ്കയിൽ

സ്വന്തം ലേഖകൻ

പാലക്കാട്: വാളയാർ ചെക് പോസ്റ്റിൽ കോവിഡ് ബാധതർ എത്തിയ സംഭവവും രോഗം ബാധിച്ച കേസു ഉണ്ടായതോടെ വാളയാർ ചെക് പോസ്റ്റിൽ കടുത്ത ആശങ്ക. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലേറെ പേർ കടന്നു പോകുന്ന ചെക് പോസ്റ്റിൽ ആവശ്യത്തിന് ജീവനക്കാർ പോലും ഇല്ലാത്ത അവസ്ഥയിലാണ്. ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ആളുകൾ ക്വാറന്റീനിൽ പ്രവേശിച്ചരിക്കയാണ്. ഇതിനിടയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പാസില്ലാതെ അതിർത്തി കടക്കാൻ എത്തുന്ന അതിഥി തൊഴിലാളികളും നിരവധി. ഇത്തെല്ലാം കൂടിയാകുമ്പോൾ അതിർത്തിയിൽ ആശങ്കയാണ് നിഴലിക്കുന്നത്.

യാത്രക്കാരുടെ ആരോഗ്യപരിശോധനാ ഡ്യൂട്ടിയെടുത്ത നഴ്‌സിന് കോവിഡ് രോഗവും സ്ഥിരീകരിച്ചേതോടെ സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ വാഹനങ്ങളും ആളുകളുമെത്തുന്ന വാളയാറിൽ ആശങ്ക വർധിക്കുകയാണ്. അതീവജാഗ്രത പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾക്കു നീക്കം ആരംഭിച്ചെങ്കിലും ജോലിഭാരത്തിന് ആനുപാതികമായി ജീവനക്കാർ ഇല്ലാത്തതും സ്ഥലത്തെ പ്രതികൂലമായ കാലാവസ്ഥയും നടപടികളെ സാരമായി ബാധിക്കുന്നുണ്ട്. വാളയാർ വഴി കടന്നുവന്ന 57 പേർക്ക് ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

43 പേർ വിവിധ ജില്ലകളിൽ നിരീക്ഷണത്തിലുമുണ്ട്. ആദ്യഘട്ടത്തിൽ രോഗഭീതികൊണ്ടു വിവിധ സംസ്ഥാനങ്ങളിൽ നിന്നു മലയാളികളെത്തിയെങ്കിലും കർശ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അത്തരക്കാരുടെ എണ്ണം കുറഞ്ഞു. എന്നാൽ വാളയാറിൽ നിന്ന് ഒരു കിലോമീറ്റർ അകലെ തമിഴ്‌നാട് ആരംഭിച്ച ചെക്‌പോസ്റ്റിൽ ഇപ്പോഴും പാസില്ലാതെ എത്തുന്ന നിരവധി മലയാളികളുണ്ട്. പലരും മണിക്കൂറുകൾ കാത്തിരുന്നു മടങ്ങുകയാണ്.

ആരോഗ്യപരിശോധനയ്ക്കും മറ്റുമായി ജോലിചെയ്യാൻ മൊത്തം 32 ഉദ്യോഗസ്ഥരാണ് വാളയാറിലുള്ളത്. പൊലീസിൽ 50% പേർക്ക് വിശ്രമം അനുവദിച്ചതോടെ പരിസരം കൃത്യമായി നിരീക്ഷിക്കാൻ സംവിധാനമില്ലാതായി. എല്ലാതരത്തിലും ക്ഷീണം ബാധിച്ച സ്ഥിതിയിലാണ് ജീവനക്കാർ. ലോക്ഡൗണിനു കൂടുതൽ ഇളവുകൾ വരുന്നതോടെ വരും ദിവസം കൂടുതൽ പേർ ഇതുവഴിയെത്താനാണു സാധ്യത. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്കു വേഗത്തിലെത്താൻ കഴിയുന്ന സ്ഥലമായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മിക്കവരും വാളയാർ വഴിയാണു തിരഞ്ഞെടുക്കുന്നത്.

തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള വാഹനങ്ങൾ അണുവിമുക്തമാക്കാൻ വിവേകാനന്ദ ദാർശനിക സമാജം സ്ഥാപിച്ച വാഹന അണുമുക്ത കവാടം താറുമാറായിട്ടും പരിപാലനത്തിനു നടപടിയില്ല. രണ്ടുതവണ സംഘടന തന്നെ നേരിട്ട് അറ്റകുറ്റപണി നടത്തി. ചെറുവാഹനങ്ങൾ അണുമുക്തമാക്കാതെയാണു സംസ്ഥാനത്തേക്കു കടക്കുന്നത്. മേഖലയിലെ നിരീക്ഷണത്തിന് എസ്‌പിയെ കഴിഞ്ഞ ദിവസം നിയമിച്ചിട്ടുണ്ട്. ദിവസങ്ങളായി കാത്തിരുന്നിട്ടും നാട്ടിലേക്കു മടങ്ങാൻ കഴിയാത്ത വിഷമത്തിൽ അതിഥി തൊഴിലാളികൾ പലരും വാഹനങ്ങളിലും നടന്നുമായാണു വാളയാറിലെത്തുന്നത്.

എറാണാകുളം, മലപ്പുറം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണു കൂടുതൽ. പാസും മറ്റുമില്ലാതെ വാളയാർ വഴി എളുപ്പം പോകാമെന്ന ഇവർക്കിടയിലെ പ്രചാരണമാണ് ഇതിനു കാരണമെന്നു പൊലീസ് പറയുന്നു. ആദ്യം 4 പേരായിരുന്നെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ടാക്‌സികളിലും ലോറികളിലുമായി 15 ഉം 20ഉം പേരാണ് അർധരാത്രിയിലും പുലർച്ചയുമായി വന്നത്. നാട്ടിലേക്കു പോകാൻ കാത്തിരിക്കുന്ന ഇവരെ സമീപിച്ച് ടാക്‌സിക്കാരിൽ ചിലർതന്നെ വാളയാറിൽ എത്തിക്കുന്നതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP