Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാളയാർ കേസ്; സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ പുറത്താക്കി; വീഴ്ചവരുത്തിയ പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി നിയമസഭയിൽ; അന്വേഷണത്തിൽ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പിണറായി വിജയൻ

വാളയാർ കേസ്; സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ പുറത്താക്കി; വീഴ്ചവരുത്തിയ പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി നിയമസഭയിൽ; അന്വേഷണത്തിൽ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വാളയാർ കേസിൽ ഗുരുതര ആരോപണങ്ങൾ നേരിട്ട സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് സർക്കാർ. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചവരുത്തിയ പ്രോസിക്യൂട്ടറെ പുറത്താക്കിയെന്നും അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി.

കേസ് നടത്തിപ്പിൽ വീഴ്ച വരുത്തിയ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി ഉത്തരവിൽ ഒപ്പുവച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ മേൽകോടതിയിൽ അപ്പീൽ നൽകും. മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏൽപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസ് അന്വേഷണത്തിലെ വീഴ്ച സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ച പ്രത്യേകം പരിശോധിക്കും. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP