Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനം കൊറോണ ഭീതിയിൽ കഴിയുമ്പോൾ കക്കൂസ് മാലിന്യം പുഴയിൽ തള്ളി ഒരുകൂട്ടർ; മാലിന്യം തള്ളിയത് പുഴയിൽ കുടിവെള്ളമെടുക്കാൻ തടയണകെട്ടിയ സ്ഥലത്ത്; ടാങ്കർ ലോറിയുമായി ഇബ്രാഹിം ബാദുഷയും മുഹമ്മദ് ആഷിഖും പിടിയിൽ; പ്രതികളെ പിടികൂടിയത് 150തോളം സി.സി ടി.വി കാമറകൾ പരിശോധിച്ചതോടെ

ജനം കൊറോണ ഭീതിയിൽ കഴിയുമ്പോൾ കക്കൂസ് മാലിന്യം പുഴയിൽ തള്ളി ഒരുകൂട്ടർ; മാലിന്യം തള്ളിയത് പുഴയിൽ കുടിവെള്ളമെടുക്കാൻ തടയണകെട്ടിയ സ്ഥലത്ത്; ടാങ്കർ ലോറിയുമായി ഇബ്രാഹിം ബാദുഷയും മുഹമ്മദ് ആഷിഖും പിടിയിൽ; പ്രതികളെ പിടികൂടിയത് 150തോളം സി.സി ടി.വി കാമറകൾ പരിശോധിച്ചതോടെ

ജംഷാദ് മലപ്പുറം

മലപ്പുറം: കൊറോണക്കെതിരെ പ്രതിരോധവുമായി നാടെങ്ങും ജാഗ്രതപാലിക്കുന്നതിനിടെ കാരക്കോടൻപുഴയിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ടു പേരെ മാലിന്യം കൊണ്ടുവന്ന ടാങ്കർലോറി സഹിതം പൊലീസ് പിടികൂടി. പ്രതികളെ പിടികൂടിയത് 150തോളം സി.സി ടി.വി കാമറകൾ പരിശോധിച്ചതോടെയാണ്. പെരിന്തൽമണ്ണ പൊന്ന്യാകുറിശി കുന്നുമ്മൽ ഇബ്രാഹിം ബാദുഷ എന്ന വെയിസ്റ്റ് ബാദു (27), പെരിന്തൽമണ്ണ കരിങ്കല്ലത്താണി കക്കുത്ത് തടാംപള്ളിയാളി മുഹമ്മദ് ആഷിഖ് എന്ന മുട്ട ആഷി (23) എന്നിവരെയാണ് വഴിക്കടവ് ഇൻസ്പെക്ടർ പി. അബ്ദുൽബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പൊന്ന്യാകുറിശിയിലെ തോട്ടത്തിൽ ഒളിപ്പിച്ച ടാങ്കർലോറിയും പിടിച്ചെടുത്തു.

18ന് പുലർച്ചെയാണ് വഴിക്കടവ് മുണ്ട സർക്കാർ ആശുപത്രിക്ക് സമീപം കവളപ്പൊയ്ക പാലത്തിനടുത്ത് കക്കൂസ് മാലിന്യം കാരക്കോടൻ പുഴയിലേക്കു തള്ളിയത്. പുഴയിൽ വെള്ളം കുറഞ്ഞതോടെ കുടിവെള്ളത്തിനായി വെള്ളംതടയണകെട്ടി തടഞ്ഞ സ്ഥലത്താണ് കക്കൂസ് മാലിന്യം തള്ളിയത്. ജനങ്ങൾ ജലസേചനത്തിനും കുളിക്കാനും അലക്കാനും ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വെള്ളത്തിന്റെ നിറം മാറുകയും ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് മാലിന്യം തള്ളിയതായി അറിഞ്ഞത്. സമീപവാസിയായ പുത്തൻപറമ്പിൽ സ്റ്റാൻലി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സമീപ സ്ഥലങ്ങളിലെ സി.സി ടി.വി കാമറകളിൽ ചുവന്ന നിറത്തിലുള്ള ടാങ്കർ ലോറിയുടെ അവ്യക്തമായ ദൃശ്യം മാത്രമാണ് ലഭിച്ചത്. വഴിക്കടവല് മുതൽ രാമനാട്ടുകര വരെയും വടപുറം മുതൽ പെരിന്തൽമണ്ണവരെയുമുള്ള 150തോളം സി.സി ടി.വി കാമറകൾ പരിശോധിച്ചതോടെ പെരിന്തൽമണ്ണ ഭാഗത്തുനിന്നുള്ള ടാങ്കർ ലോറിയിൽ നിന്നാണ് മാലിന്യം തള്ളിയതെന്നു മനസിലായി. തുടർന്ന് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി മാലിന്യം തള്ളിയ കേസുകളിൽ പിടിയിലായവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. നാരോക്കാവ് ഒന്നാംപടി സ്വദേശി പൂഴിക്കുത്ത് ഇബ്രാഹിമിന്റെ ഉടമസ്ഥതയിൽ പാലേമാട് ടൗണിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജിലെ കക്കൂസ് മാലിന്യമാണ് ടാങ്കറിൽ കൊണ്ടുവന്ന് പുഴയിൽ തള്ളിയത്. തെളിവെടുപ്പിൽ മാലിന്യം എടുത്ത സ്ഥലും പുഴയിൽ തള്ളിയ ഭാഗവും പ്രതികൾ പൊലീസിന് കാണിച്ച് കൊടുത്തു.

പ്രതികൾ മയക്കുമരുന്നിന് അടിമകളാണെന്നും പേരാമ്പ്ര. മാവൂർ, പെരിന്തൽമണ്ണ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ വിവധി കുറ്റകൃത്യങ്ങളിൽ പിടിയിലായി ജയിൽവാസം അനുഭവിച്ചവരുമാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണസംഘത്തിൽ എസ്‌ഐമാരായ ബി.എസ് ബിനു, എം.അസൈനാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജാബിർ, ഉണ്ണികൃഷ്ണൻ, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP