Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടു മാസത്തെ വെള്ളക്കരം കുടിശികയായി കുടുംബത്തിന് ലഭിച്ചത് 72,125 രൂപ; വീട്ടിൽ ആകെ ഉള്ളത് വയോധികരായ രണ്ട് പേർ; ബിൽ തയാറാക്കിയതിലെ തകരാറാണെന്നു പരാതി

രണ്ടു മാസത്തെ വെള്ളക്കരം കുടിശികയായി കുടുംബത്തിന് ലഭിച്ചത് 72,125 രൂപ; വീട്ടിൽ ആകെ ഉള്ളത് വയോധികരായ രണ്ട് പേർ; ബിൽ തയാറാക്കിയതിലെ തകരാറാണെന്നു പരാതി

മറുനാടൻ മലയാളി ബ്യൂറോ

ശാസ്താംകോട്ട: രണ്ടു മാസത്തെ വെള്ളക്കരം കുടിശികയായി കുടുംബത്തിന് ലഭിച്ചത് 72,125 രൂപ. നിർധനരായ ഇവരുടെ വീട്ടിലാകട്ടെ ആകെ ഉള്ളത് രണ്ട് പേരും. ബിൽ തയാറാക്കിയതിലെ തകരാറാണെന്നു പരാതി ഉയർന്നിട്ടുണ്ട്. തുരുത്തിക്കര വേണു സദനം വേണുഗോപാലപിള്ളയുടെ വീട്ടിലാണ് ജല അഥോറിറ്റി ഭീമമായ ബിൽ നൽകിയത്.വയോധികരായ ഇവർ മാത്രമുള്ള വീട്ടിൽ കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുമായി കിണറിൽ നിന്നും പമ്പുസെറ്റ് ഉപയോഗിച്ചാണ് വെള്ളമെടുക്കുന്നത്. അങ്ങനെയുള്ളപ്പോൾ എങ്ങനെയാണ് ഇത്ര രൂപ വെള്ളക്കരം വന്നതെന്ന് അറിയില്ല.

കന്നുകാലികളെ പോലും വളർത്തുന്നില്ല. വേനലിൽ കിണർ വറ്റുകയാണെങ്കിൽ മാത്രം ബദൽ സൗകര്യമെന്ന രീതിയിലാണ് ജല അഥോറിറ്റിയുടെ കണക്ഷനും എടുത്തിരുന്നതെന്നും എന്നാൽ ഇത് അങ്ങനെ ഉപയോഗിക്കാറില്ലെന്നും വീട്ടുകാർ പറയുന്നു. റീഡിങ് പ്രകാരം 80 രൂപയും അഡീഷനൽ തുക എന്ന പേരിൽ 72,045 രൂപയുമാണ് ബില്ലിൽ കാണിച്ചിട്ടുള്ളത്. എന്നാൽ ബിൽ തയാറാക്കിയതിൽ പിഴവ് വരാനുള്ള സാഹചര്യം പരിമിതമാണെന്നും മറിച്ചുള്ള പരാതികൾ പരിശോധിച്ച് പരിഹരിക്കുമെന്നുമാണ് ജല അഥോറിറ്റി അധികൃതർ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP